Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ല​ശ്ശേ​രി-​മാ​ഹി...

ത​ല​ശ്ശേ​രി-​മാ​ഹി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ത​ല​ശ്ശേ​രി-​മാ​ഹി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ത​ല​ശ്ശേ​രി-​മാ​ഹി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ൽ വി​ജ​യി​ക​ളാ​യ​വ​ർ സം​ഘാ​ട​ക​രോ​ടൊ​പ്പം

ജി​ദ്ദ: ത​ല​ശ്ശേ​രി-​മാ​ഹി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ത​വ) സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് എ ​ഗ്രൂ​പ്പി​ൽ നി​ർ​ഷാ​ദ് നാ​ല​ക​ത്ത്-​മ​ഷൂ​ർ സ​ഖ്യ​വും ബി ​ഗ്രൂ​പ്പി​ൽ ഫ​ഹീം-​ഷാ​ന​വാ​സ് സ​ഖ്യ​വും ചാ​മ്പ്യ​ന്മാ​രാ​യി. ഗ്രൂ​പ് എ ​ഫൈ​ന​ലി​ൽ നി​ർ​ഷാ​ദ് നാ​ല​ക​ത്ത്-​മ​ഷൂ​ർ സ​ഖ്യം റി​ജാ​സ്-​ഷ​ർ​ഷാ​ദ്‌ സ​ഖ്യ​ത്തെ 21-14, 21-12ന് ​തോ​ൽ​പി​ച്ചു. ഇ​ഞ്ചോ​ടി​ഞ്ച്‌ പോ​രാ​ട്ടം ന​ട​ന്ന ഗ്രൂ​പ് ബി ​ഫൈ​ന​ലി​ൽ ഫ​ഹീം-​ഷാ​ന​വാ​സ് സ​ഖ്യം അ​നീ​സ് മു​ഹ​മ്മ​ദ്-​അ​ഹ​മ്മ​ദ് ക​ബീ​ർ സ​ഖ്യ​ത്തെ ത​ക​ർ​ത്ത്​ കി​രീ​ടം നേ​ടി. യു.​ബി.​സി ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഗ്രൂ​പ് എ​യി​ൽ ര​ണ്ട് പൂ​ളു​ക​ളാ​യി ന​ട​ന്ന ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ പോ​യ​ൻ​റ് കൂ​ടു​ത​ൽ നേ​ടി റി​ജാ​സ്-​ഷ​ർ​ഷാ​ദ്‌ സ​ഖ്യ​വും നി​ർ​ഷാ​ദ് നാ​ല​ക​ത്ത്-​മ​ഷൂ​ർ സ​ഖ്യ​വും ഗ്രൂ​പ് ബി-​യി​ൽ ര​ണ്ട് പൂ​ളു​ക​ളാ​യി ന​ട​ന്ന ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ പോ​യ​ൻ​റ് കൂ​ടു​ത​ൽ നേ​ടി അ​നീ​സ് മു​ഹ​മ്മ​ദ്‌-​അ​ഹ​മ്മ​ദ് ക​ബീ​ർ സ​ഖ്യ​വും ഫ​ഹീം-​ഷാ​ന​വാ​സ് സ​ഖ്യ​വും ഫൈ​ന​ലി​ൽ ക​ട​ന്നു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ സി.​എം. നാ​സ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ വി.​പി. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എം. അ​ബ്​​ദു​ൽ ല​ത്തീ​ഫ്, അ​ർ​ഷ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ന​ട​ത്തി. സ്പോ​ർ​ട്സ് ഹെ​ഡ് ജി.​കെ. മ​നാ​ഫ് സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്​​ദു​ൽ റാ​സി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton TournamentJeddahThalassery -Mahi Welfare Association
News Summary - Thalassery - Mahi Welfare Association Badminton Tournament
Next Story