Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ല​ശ്ശേ​രി...

ത​ല​ശ്ശേ​രി ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ഐ.​പി.​എ​ൽ ര​ണ്ടാം സീ​സ​ൺ ഇ​ന്ന്​

text_fields
bookmark_border
ത​ല​ശ്ശേ​രി ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ഐ.​പി.​എ​ൽ ര​ണ്ടാം സീ​സ​ൺ ഇ​ന്ന്​
cancel
camera_alt

ത​ല​ശ്ശേ​രി ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ ഐ.​പി.​എ​ൽ ര​ണ്ടാം സീ​സ​ൺ പ്ര​ചാ​ര​ണ പ​രി​പാ​ടി

റി​യാ​ദ്​: ത​ല​ശ്ശേ​രി ക്രി​ക്ക​റ്റ്‌ ക്ല​ബ്‌ (ടി.​സി.​സി) ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ (ഐ.​പി.​എ​ൽ) ര​ണ്ടാം സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്​​ച റി​യാ​ദി​ൽ ന​ട​ക്കും. റി​യാ​ദ്​ അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ യു​വ​ർ പേ ​അ​ർ​ക്കാ​ൻ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ്​ മ​ത്സ​രം. ടൂ​ർ​ണ​മെൻറ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ലി​ൽ ന​ട​ന്നു.

ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ന്മാ​രും മാ​നേ​ജ​ർ​മാ​രും സ്പോ​ൺ​സ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും റി​യാ​ദി​ലെ ക​ലാ കാ​യി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും അ​ട​ക്കം നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫ്ഷാ​ദും ന​ജാ​ഫ് മു​ഹ​മ്മ​ദും ചേ​ർ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി. മു​ൻ സീ​സ​ണി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ടി.​എം.​സി.​സി ദ​മ്മാം അ​ട​ക്കം റി​യാ​ദി​ലെ പ്ര​മു​ഖ 12 ടീ​മു​ക​ൾ ടൂ​ര്‍ണ​മെൻറി​ല്‍ മാ​റ്റു​ര​ക്കു​ന്നു​ണ്ട്.

ഇ​ൻ​ഡോ​ർ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​െൻറ ഘ​ട​ന​യെ കു​റി​ച്ചും സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ർ​ക്കാ​ൻ ഗ്രൗ​ണ്ട് ഇ​ൻ ചാ​ർ​ജ് മു​ഷീ​ർ ടീം ​ക്യാ​പ്​​റ്റ​ന്മാ​ർ​ക്കും മാ​നേ​ജ​ർ​മാ​ർ​ക്കും വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. ടൂ​ർ​ണ​മെൻറി​െൻറ നി​യ​മ​ങ്ങ​ളെ​യും ച​ട്ട​ങ്ങ​ളെ​യും കു​റി​ച്ച് ടെ​ക്നി​ക്ക​ൽ ഹെ​ഡ് അ​ബ്​​ദു​ൽ ബാ​സി​ത്ത് വി​ശ​ദീ​ക​രി​ച്ചു.

ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ ടി.​ടി. ഷ​മീ​ർ, കെ.​എം. അ​ബ്​​ദു​ൽ ക​രീം, അ​ഷ്‌​റ​ഫ്‌ കോ​മ​ത്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ മൂ​ന്ന് ഗ്രൂ​പ്പി​ലെ ടീ​മു​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഗ്രൂ​പ്​ എ​യി​ൽ യൂ​നി​വേ​ഴ്സ​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ​സ്, യു​നൈ​റ്റ​ഡ് യു.​പി.​സി.

യു​നൈ​റ്റ​ഡ് ടെ​ൻ സ്​​റ്റാ​ഴ്​​സ്, എം.​ഡ​ബ്ല്യൂ.​സി.​സി എ​ന്നീ ടീ​മു​ക​ളും ഗ്രൂ​പ് ബി​യി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ടി.​എം.​സി.​സി, സി.​ടി.​എ ബ്ലാ​സ്​​റ്റേ​ഴ്‌​സ്, റെ​ഡ് വാ​രി​യേ​ഴ്സ്, ടി.​സി.​സി ടീ​മു​ക​ളും ഗ്രൂ​പ് സി​യി​ൽ മാ​ഹി സ്‌​ട്രൈ​ക്കേ​ഴ്‌​സ്, ഗ​ൾ​ഫ് യൂ​നി​യ​ൻ സി.​സി, ജി.​സി.​സി, എ.​ബി.​സി.​സി ടീ​മു​ക​ളും മാ​റ്റു​ര​ക്കും.

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യും റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി​യും യു.​പി.​സി പ്ര​തി​നി​ധി മു​ഫ്‌​സീ​ർ അ​ലി​യും പി.​എ​സ്.​എ​ൽ ലോ​ജി​സ്​​റ്റി​ക്സ് പ്ര​തി​നി​ധി ഷ​ബീ​റും ചേ​ർ​ന്ന് അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടി.​സി.​സി ടീ​മി​െൻറ ജ​ഴ്​​സി പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ടി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി.​എം. അ​ൻ​വ​ർ സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫ്ഷാ​ദ് വാ​ഴ​യി​ലും ടൂ​ർ​ണ​മെൻറ്​ ഡി​ജി​റ്റ​ൽ ഹെ​ഡ് ന​ജാ​ഫ് മു​ഹ​മ്മ​ദും അ​വ​താ​ര​ക​രാ​യി​രു​ന്നു. മു​ഴു​വ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, അ​ബ്​​ദു​ൽ വാ​ഹി​ദ്, മു​ഫ്‌​സീ​ർ അ​ലി, ഷ​ബീ​ർ, മ​ൻ​ഹാ​ജ് സ​ലിം, മു​ഹ​മ്മ​ദ് സി​ദ്ദി​ഖി, സാ​ജി​ദ് ആ​യാ​ട​ത്തി​ൽ എ​ന്നി​വ​രും സം​സാ​രി​ച്ചു. ടി.​സി.​സി മാ​നേ​ജ​റും സ്‌​പോ​ൺ​സ​ർ​ഷി​പ് ഹെ​ഡു​മാ​യ പി.​സി. ഹാ​രി​സ് സ്വാ​ഗ​ത​വും ഇ​വ​ൻ​റ്​ ഹെ​ഡ് അ​ബ്​​ദു​ൽ ഖാ​ദ​ർ മോ​ച്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseriIPLcricket club
News Summary - Thalassery Cricket Club IPL Second Season
Next Story