തലശ്ശേരി ക്രിക്കറ്റ് ക്ലബ് ഐ.പി.എൽ സീസൺ-2 മാർച്ച് 17ന്
text_fieldsതലശ്ശേരി ക്രിക്കറ്റ് ക്ലബ് ഐ.പി.എൽ സീസൺ -2 സംഘാടകർ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് (ഐ.പി.എൽ) രണ്ടാം സീസൺ പ്രഖ്യാപിച്ചു. 2019ൽ റിയാദിൽ ആദ്യമായി ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ച ടി.സി.സിയുടെ രണ്ടാം സീസൺ മത്സരം ഈ മാസം 17ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായി 25 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന ടി.സി.സി റിയാദിൽ നിരവധി ടൂർണമെൻറുകളിൽ വിജയക്കൊടി ചാർത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
യു.പി.സി ഇൻഡോർ പ്രീമിയർ ലീഗ് സീസൺ രണ്ട് എന്ന പേരിൽ മാർച്ച് 17ന് റിയാദ് അൽഖർജ് റോഡിലെ യുവർ പേ അർക്കാൻ സ്പോർട്സ് കോംപ്ലക്സിലാണ് ടൂർണമെൻറ്. ടൂർണമെന്റിന്റെ ഭാഗമായി എല്ലാ ടീമിന്റെയും കാപ്റ്റന്മാരെയും റിയാദിലെ കലാകായിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ച് ടൂർണമെൻറ് പ്രചാരണ പരിപാടി ശനിയാഴ്ച വൈകീട്ട് ഏഴിന് ബത്ഹ അപ്പോളോ ഡിമോറോ ഹോട്ടലിൽ നടക്കും. സൗദിയിലെ പ്രമുഖ പ്രിൻറർ ആൻഡ് ടോണർ കമ്പനിയായ യു.പി.സി വേൾഡിന്റെ സഹകരണത്തോടെയാണ് ടൂർണമെൻറ് നടത്തുന്നത്.
ടി.സി.സി റിയാദ്, എം.ഡബ്ല്യൂ.സി.സി, എ.ബി.സി.സി തലശ്ശേരി, യു.പി.സി റിയാദ് യുനൈറ്റഡ്, ടി.എം.സി.സി (ദമ്മാം), മാഹി സ്‌ട്രൈക്കേഴ്‌സ് (ദമ്മാം), ഗുറാബി ക്രിക്കറ്റ് ക്ലബ്, ടെൻ സ്റ്റാർസ് യുനൈറ്റഡ്, കറി പോട്ട് സി.ടി.എ ബ്ലാസ്റ്റേഴ്സ്, റെഡ് വാരിയേഴ്‌സ്, യൂനിവേഴ്സൽ റിയാദ് ഇന്ത്യൻസ്, ഗൾഫ് ലയൺസ് സി.സി എന്നീ 12 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
പ്രസിഡൻറ് ടി.എം. അൻവർ സാദത്ത്, സെക്രട്ടറി റഫ്ഷാദ് വാഴയിൽ, ഇവൻറ് ഹെഡ് അബ്ദുൽ ഖാദർ മോച്ചേരി, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.സി. ഹാരിസ്, അഫ്താബ് അമ്പിലായിൽ, ഫിറോസ് ബക്കർ, ജംഷീദ്, സാജിദ്, ഷഫീക്ക് ലോട്ടസ്, നജാഫ് മുഹമ്മദ്, ദിൽഷാദ്, യു.ടി.സി വേൾഡ് അസിസ്റ്റൻറ് ജനറൽ മാനേജർ മുഹമ്മദ് ഇർഷാദ് അലി, അസിസ്റ്റൻറ് ജനറൽ മാനേജർ മുഹമ്മദ് അഷ്‌റഫ്, റീജനൽ മാനേജർമാരായ റമീസ് ഇബ്രാഹിം, മുഫ്‌സീർ അലി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

