Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലശ്ശേരി അസോസിയേഷന്​ പുതിയ ഭാരവാഹികൾ

text_fields
bookmark_border
തലശ്ശേരി അസോസിയേഷന്​  പുതിയ ഭാരവാഹികൾ
cancel
camera_alt

തൻവീർ ഹാഷിം (പ്രസി.), ഷമീർ തീക്കൂക്കിൽ (സെക്ര.), മുഹമ്മദ് നജാഫ് (ട്രഷ.)

റിയാദ്​: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൻവീർ ഹാഷിം (പ്രസി.), ഷമീർ തീക്കൂക്കിൽ (സെക്ര.), മുഹമ്മദ് നജാഫ് (ട്രഷ.), അഫ്‌താബ്‌ അമ്പിലായിൽ, ഷഫീഖ് ലോട്ടസ് (വൈസ് പ്രസി.), സാദത്ത് കാത്താണ്ടി, റഫ്ഷാദ് വാഴയിൽ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.

25 എക്​സിക്യൂട്ടിവ്​ മെംബർമാരെയും അഞ്ച്​ അഡ്വൈസറി മെംബർമാരെയും റിയാദ്​ മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ ഡാനിഷ് ഷമീർ ഖിറാഅത്ത്​ നിർവഹിച്ചു. പ്രസിഡൻറ്​ വി.സി. അസ്‌കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ സാദത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ ഖാദർ മേച്ചേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ വകുപ്പുകൾക്ക് വേണ്ടി എൻജി. മുഹമ്മദ് ഖൈസ് (മെമ്പർഷിപ് ആൻഡ്​ സബ്സ്ക്രിപ്ഷൻ), എൻജി. മുഹമ്മദ് സറൂഖ് (ലോക്കൽ കോഓഡിനേഷൻ), ഷഫീഖ് ബുസ്താൻ (വിദ്യാഭ്യാസം), സാദത്ത് കാത്താണ്ടി (ഇവൻറ്​സ്​), ഫുആദ് കണ്ണമ്പത്ത് (സ്പോർട്സ്), ഷമീർ തീക്കൂക്കിൽ (സ്പെഷൽ പ്രോജക്ട്) എന്നിവർ അതത്​ വകുപ്പുകളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന് ഇസ്മാഈൽ കണ്ണൂർ മേൽനോട്ടം വഹിച്ചു. മുഹമ്മദ് നജാഫ് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thalassery Association New administration
Next Story