തലശ്ശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ ഫാമിലി മീറ്റ്
text_fieldsതലശ്ശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ ജിദ്ദയിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ നാനോ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ മട്ടന്നൂര്‍ സ്‌ട്രൈകേഴ്‌സ് ടീം ട്രോഫിയുമായി
ജിദ്ദ: തലശ്ശേരി ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ (തവ) ജിദ്ദ ഒമ്പതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍ മീറ്റിന്റെ ഭാഗമായി നടന്നു. മുതിര്‍ന്നവര്‍ക്ക് നാനോ ക്രിക്കറ്റ്, പെനാൽറ്റി ഷൂട്ടൗട്ട്, വടംവലി, കുട്ടികള്‍ക്കും കുടുംബിനികള്‍ക്കുമായി ലെമണ്‍ സ്പൂണ്‍, ഓട്ട മത്സരം, ത്രോയിങ് ബാള്‍ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.
നാനോ ക്രിക്കറ്റ് മത്സരത്തിൽ കെ.പി.കെ കബീറിന്റെ നേതൃത്വത്തിലുള്ള മട്ടന്നൂര്‍ സ്‌ട്രൈകേഴ്‌സ്, ഷൂട്ടൗട്ടില്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള തലശ്ശേരി ടൈഗേഴ്‌സ്, കമ്പവലിയില്‍ അഹമ്മദ് അസാസിന്റെ നേതൃത്വത്തിലുള്ള മാഹി ഫൈറ്റേഴ്‌സ് എന്നിവർ വിജയികളായി. പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ പെരിങ്ങാടി സ്വാഗതവും വൈസ് പ്രസിഡന്റ് റാഫി പുന്നോള്‍ നന്ദിയും പറഞ്ഞു. മാസിന്‍ അനസ് ഖിറാഅത്ത് നടത്തി. മുഹമ്മദ്, സഫീര്‍, അനസ് അണിയാരം, സിറാജ് തലശേരി, അബ്ദുല്‍ റഷീദ്, റാഫി സാഗര്‍, റഫീഖ്, സഹീര്‍, താജു, തഫ്‌സല്‍, അനസ് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

