തലശ്ശേരി മാഹി ക്രിക്കറ്റ് കാർണിവൽ താരലേലം
text_fieldsദമ്മാം: തലശ്ശേരി മാഹി ക്രിക്കറ്റ് കാർണിവലിന്റെ ഏഴാമത്തെ എഡിഷനിൽ മത്സരിക്കുന്ന ടീമുകളിലേക്ക് താരലേലം സംഘടിപ്പിച്ചു. അൽ ഖോബാർ അപ്സര ഹോട്ടലിൽ നടന്ന ചടങ്ങിൽ തലശ്ശേരി, മാഹി പ്രദേശത്തുകാരായ രജിസ്റ്റർ ചെയ്ത നൂറിൽപരം കളിക്കാരിൽനിന്ന് 90 പേരടങ്ങുന്ന ആറു ടീമുകളെയാണ് ലേലത്തിലൂടെ തെരഞ്ഞെടുത്തത്. സ്മാഷ് പള്ളിത്താഴ, കതിരൂർ കുരിക്കൾസ്, കേം സ്റ്റോർ നെട്ടൂർ, കെ.എൽ 58 ഉമ്മൻചിറ, സൈദാർ പള്ളി കിങ്സ്, മാഹി സ്ട്രൈക്കേഴ്സ് എന്നിവയാണ് ആറ് ടീമുകൾ. മേയ് ഒമ്പത്, 10, 16, 17 തീയതികളിൽ ഗൂക്ക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടീമുകൾ മാറ്റുരക്കും. മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ലേലത്തിന് മഹർ സൈഫ്, നിമർ അമീർ, ഫാസിൽ ആദിരാജ, നിയാസ്, സീനു ജംഷിദ്, ഷാഹിൻ റിയാസ്, ഫാജിസ്തായത്ത്, ഷഹ്സാദ്, അഫ്നാസ് അപ്പൂട്ടി എന്നിവർ നേതൃത്വം നൽകി. ഷാഹിൻ റിയാസ് നന്ദി പറഞ്ഞു.

