പെരുന്നാളിന്​ സൗദിയിലെ പള്ളികളിൽനിന്ന്​ തക്​ബീർ ധ്വനികളുയരും

17:19 PM
23/05/2020
saudi-masjid1

ജിദ്ദ: ചെറിയ പെരുന്നാളിന്​ സൗദി അറേബ്യയിലെ പള്ളികളിൽ നിന്ന്​ തക്​ബീർ ധ്വനികളുയരും. പെരുന്നാൾ ദിവസം രാജ്യത്തെ പള്ളികളിൽ തക്​ബീർ ചൊല്ലുവാൻ ബാങ്ക്​ വിളിക്കുന്ന  മുഅദ്ദീന്മാർക്ക്​ മതകാര്യ വകുപ്പ്​ അനുമതി നൽകി. സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറ നിർദേശത്തെ തുടർന്നാണിത്​. പ്രഭാത നമസ്​കാരശേഷം ഇൗദ്​  നമസ്​കാര സമയം വരെ പള്ളിയുടെ പുറത്തെ ഉച്ചഭാഷിണികളിലൂടെ തക്​ബീർ ആവർത്തിച്ചു ചൊല്ലാനാണ്​ അനുവാദം നൽകിയിരിക്കുന്നത്​. 

എന്നാൽ, ആരോഗ്യ സുരക്ഷ  മുൻകരുതലി​​െൻറ ഭാഗമായി പള്ളികളിലോ ഇൗദ്​ ഗാഹുകളിലോ ഇൗദ്​ നമസ്​കാരം ഉണ്ടായിരിക്കുകയില്ലെന്നും ഇത്​​ ഉറപ്പുവരുത്തണമെന്നും മതകാര്യവകുപ്പ്​ പുറപ്പെടുവിച്ച  അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്​.

Loading...
COMMENTS