തായ്ലൻഡ് വാണിജ്യ മന്ത്രി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു
text_fieldsതായ്ലൻഡ് വാണിജ്യ മന്ത്രി സുഫാജീ സുതുംപുൻ റിയാദ് അൽ മുറബ്ബയിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചപ്പോൾ
റിയാദ്: സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ തായ്ലൻഡ് വാണിജ്യ മന്ത്രി സുഫാജീ സുതുംപുൻ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. റിയാദിലെ അൽ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിലെത്തിയ വാണിജ്യ മന്ത്രിയെയും സഹമന്ത്രിയെയും ഒപ്പമുണ്ടായിരുന്ന 25-അംഗ തായ് പ്രതിനിധി സംഘത്തെയും സൗദി ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസിന്റെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു.
തായ്ലൻഡിൽനിന്ന് ഉൽപന്നങ്ങൾ സമാഹരിക്കുന്ന അവിടുത്തെ ലുലുവിന്റെ സോഴ്സിങ് കേന്ദ്രമായ മേ എക്സ്പോർട്സ് ഡയറക്ടർ സെയ്ദ് അബ്ദുൽ അനീസടക്കമുളള ലുലുവിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ലുലുവിന്റെ സ്വന്തം സോഴ്സിങ് സംവിധാനമായ മേ എക്സ്പോർട്സ് മുഖേന തായ്ലൻഡിൽനിന്ന് നേരിട്ട് സമാഹരിച്ചെത്തിച്ച ഉൽപന്നങ്ങളുടെ വിപുലമായ പ്രദർശനവും വിപണനവും മന്ത്രിയും സംഘവും സന്ദർശിച്ചു. തായ്ലൻഡിലെ ഭക്ഷ്യവസ്തുക്കൾ, വിവിധ കാറ്റഗറികളിലുള്ള മറ്റ് ഉൽപന്നങ്ങൾ എന്നിവ അടക്കം തായ്ലൻഡിന്റെ സജീവ സാന്നിധ്യം വിളിച്ചോതുന്ന വിപണനമാണ് സൗദിയിലുടനീളമുള്ള ലുലു സ്റ്റോറുകളിൽ സജ്ജമായിട്ടുള്ളത്.
ഏറ്റവും ഉന്നത നിലവാരമുള്ളവ തുടങ്ങി തായ്ലൻഡിന്റെ ഭൂരിഭാഗം ഉത്പന്നങ്ങളും സൗദിയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലുലു നടത്തുന്ന പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. തായ് മന്ത്രിതല സംഘവും ലുലു മാനേജ്മെൻറ് പ്രതിനിധികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ലുലുവിന്റെ റീട്ടെയ്ൽ ശ്രിംഖലയിലൂടെ തായ്ലൻഡും സൗദിയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

