തബൂക്ക് ആശുപത്രിയില്‍ നവജാത ശിശുവിനെ മാറി നല്‍കി
text_fieldsതബൂക്ക്: കിങ് ഫഹദ് സ്പെഷ്യലൈസ്ഡ് ആശുപത്രിയില്‍ ജനിച്ച പെണ്‍കുഞ്ഞിനെ മറ്റൊരു മാതാവിന് മാറി നല്‍കി. ഇതു സംബന്ധിച്ച ലഭിച്ച പരാതി പൊലീസ് അന്വേഷിച്ച് കുഞ്ഞുങ്ങളെ യഥാര്‍ഥ മാതാപിതാക്കളുടെ കൈകളിലത്തെിച്ചു.
ഫഹദ് അല്‍അത്താര്‍ എന്ന സ്വദേശിയുടെ ഭാര്യ മുനീഫ അല്‍ അതവി ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്ക് സാധാരണ പ്രസവത്തിലൂടെ ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെ നഴ്സുമാര്‍ അബദ്ധത്തില്‍ മറ്റൊരു സ്വദേശി മതാവിന് മാറി നല്‍കുകയായിരുന്നു. ഇവര്‍ക്ക് ആണ്‍ കുഞ്ഞാണ് ജനിച്ചിരുന്നത്. പ്രസവ വാര്‍ത്തയറിഞ്ഞ് പിതാവ് കുഞ്ഞിനെ കാണാനത്തെിയപ്പോഴാണ് യഥാര്‍ഥ കുഞ്ഞ് ശിശു സംരക്ഷണമുറിയില്‍ ഇല്ളെന്ന് അറിയുന്നത്്. ഇതത്തെുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതോടെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. കുഞ്ഞിനെ മാറി ലഭിച്ച രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനാല്‍ പോലീസ് ഇടപെട്ട് വീട് കണ്ടത്തെി. ഞായറാഴ്ച രാവിലെ കുഞ്ഞിനെ തിരിച്ചുവാങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി തബൂക്ക് ആരോഗ്യ വിഭാഗം മേധാവി ഡോ. ഗറമുല്ല അല്‍ഗാമിദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
