തബൂക്ക് ഓച്ചിറ കലാകേന്ദ്രം കലാ കായികമേള ചെറിയ പെരുന്നാളിന്
text_fieldsതബൂക്ക് ഓച്ചിറ കലാകേന്ദ്രം കലാകായിക മേളയെക്കുറിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിക്കുന്നു
തബൂക്ക്: തബൂക്കിലെ കലാ കായിക മേഖലകളിലും ജീവകാരുണ്യ മേഖലകളിലും സജീവമായ കേരള പ്രവാസി കൂട്ടായ്മ ഓച്ചിറ കലാകേന്ദ്രം ചെറിയ പെരുന്നാളിന് തബൂക്ക് പാർക്കിനടുത്ത് എലൈറ്റ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ‘ഓച്ചിറ കലാകായിക മേള’ സംഘടിപ്പിക്കുന്നു. വൈകീട്ട് ആറ് മുതൽ ആൽബം ഗായകൻ സലീം കോടത്തൂർ, പ്രവാസി പ്രഗത്ഭ ഗായിക സോഫിയ സുനിൽ എന്നിവർ നയിക്കുന്ന ഇശൽ നിലാവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
രാത്രി 10 മുതൽ പ്രമുഖ എട്ട് ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റും വെറ്ററൻസ് മത്സരവും ഇതോടനുബന്ധിച്ച് നടത്തുമെന്ന് ഭാരവാഹികളായ ഷാജഹാൻ കുളത്തൂപ്പുഴ, ഇസ്മാഈൽ പുള്ളാട്ട്, യൂസുഫ് വളാഞ്ചേരി, ഹാഷിം ക്ലാപ്പന, ജാബിർ ചെറൂപ്പ, ശൻഹീർ വയനാട്, സിദ്ദീഖ് കൊല്ലം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

