ഭീകരാക്രമണം: ഏദൻ വിമാനത്താവളം 48 മണിക്കൂറിനുള്ളിൽ പ്രവർത്തനസജ്ജമായി
text_fieldsഭീകരാക്രമണമുണ്ടായ യമനിലെ ഏദൻ വിമാനത്താവളത്തിെൻറ പ്രവർത്തനം പുനരാരംഭിക്കുന്ന ചടങ്ങിൽ യമൻ ഗതാഗത മന്ത്രി ഡോ. അബ്ദുൽസലാം സാലെഹ് ഹാമിദ് ഹാദിയും മറ്റു പ്രമുഖരും ചേർന്ന് സമാധാനത്തിെൻറ വെള്ളരിപ്രാവുകളെ പറത്തുന്നു
റിയാദ്: കഴിഞ്ഞ ബുധനാഴ്ച ഭീകരാക്രമണം നാശം വിതച്ച യമനിലെ ഏദൻ വിമാനത്താവളത്തിെൻറ പ്രവർത്തനം 48 മണിക്കൂറിനുള്ളിൽ പുനരാരംഭിച്ചു. വിമാന സർവിസുകളുടെ ഒാപറേഷൻ പുനഃസ്ഥാപിച്ചു. സൗദിയുടെ യമൻ പുനർനിർമാണ, വികസന പ്രോഗ്രാമിെൻറ (എസ്.ഡി.ആർ.പി.വൈ) അടിയന്തര ഇടപെടലിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ രണ്ടു ദിവസംകൊണ്ട് വിമാനത്താവളത്തിെൻറ തകരാർ മുഴുവൻ പരിഹരിച്ചും അറ്റകുറ്റപ്പണികൾ തീർത്തും പ്രവർത്തനം പുനരാരംഭിക്കാൻ സജ്ജമാക്കിയത്.
യമൻ ഗവൺമെൻറിെൻറയും പ്രാേദശിക ഭരണസംവിധാനങ്ങളുടെയും വിമാനത്താവള അധികൃതരുടെയും സഹകരണേത്താടെയാണ് എസ്.ഡി.ആർ.പി.വൈ പ്രവർത്തനം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചത്. ഏദൻ ഗവർണർ അഹമ്മദ് ഹാമിദ് ലാംലാസാണ് വിമാനത്താവളത്തിെൻറ പ്രവർത്തനം പുനരാരംഭിക്കുന്നതായി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
യമൻ ഗതാഗതമന്ത്രി ഡോ. അബ്ദുൽസലാം സാലെഹ് ഹാമിദ് ഹാദി, എസ്.ഡി.ആർ.പി.വൈ മുഹമ്മദ് അൽയഹ്യ, നിരവധി യമനി ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പ്രഖ്യാപന ചടങ്ങിൽ പെങ്കടുത്തു. പ്രമുഖർ ചേർന്ന് സമാധാനത്തിെൻറ വെള്ളരിപ്രാവുകളെ പറത്തി പ്രവർത്തനം പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ ഏദൻ വിമാനത്താവളം വിമാന സർവിസുകൾ കൈകാര്യം ചെയ്യാൻ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

