ഭീകരവാദ പ്രവർത്തനം: രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: സൗദിയിൽ ഭീകരവാദ സംഘടനയിൽ ചേരുകയും സുരക്ഷാ ഭടനെ കൊല്ലുകയും ചെയ്ത രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹീം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖർമാനി, തുർക്കി ബിൻ ഹിലാൽ ബിൻ സനദ് അൽ മുതൈരി എന്നിവരെയാണ് മക്കയിൽ തിങ്കളാഴ്ച വധശിക്ഷക്ക് വിധേയമാക്കിയത്.
പ്രതികൾ ഒരു തീവ്രവാദ സംഘടനയിൽ ചേരുകയും സുരക്ഷ ഉദ്യോഗസ്ഥരെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ വെടിയുതിർക്കുകയും സ്ഫോടകവസ്തുക്കൾ നിർമിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുകയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തതായി സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിരപരാധികളെ ആക്രമിക്കുകയോ, രക്തം ചിന്തുകയോ, ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അർഹമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

