Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജ്യ​ദ്രോ​ഹം:...

രാ​ജ്യ​ദ്രോ​ഹം: സൗദിയിൽ 37 പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
saudi-executed
cancel

റി​യാ​ദ്: തീ​വ്ര​വാ​ദം, രാ​ജ്യ​ദ്രോ​ഹം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് സൗ​ദി​യി​ൽ 37 പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ ക്കി. റി​യാ​ദ്, മ​ക്ക, മ​ദീ​ന, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, അ​ൽ​ഖ​സീം, അ​സീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 37 പ്ര​തി​ക​ളും സ്വ​ദേ​ശി​ക​ളാ​ണ്. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം, രാ​ജ്യ​സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി സൃ​ഷ്​​ടി​ക്ക​ൽ, വി​ഭാ​ഗീ​യ​ത​യും സു​ര​ക്ഷാ​പ്ര​ശ്‌​ന​വും ഇ​ള​ക്കി​വി​ട​ൽ, സു​ര​ക്ഷാ​ഭ​ട​ന്മാ​ർ​ക്കും കേ​ന്ദ്ര​ങ്ങ​ൾ​ക്കു​മെ​തി​രെ ബോം​ബാ​ക്ര​മ​ണം, സു​ര​ക്ഷാ​ഭ​ട​ന്മാ​രെ വ​ധി​ക്ക​ൽ, രാ​ജ്യ​വി​രു​ദ്ധ ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​ശ്‌​നം സൃ​ഷ്​​ടി​ക്ക​ൽ എ​ന്നി​വ​യാ​യി​രു​ന്നു​ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ.

37 പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. അതി​ൽ അ​സീ​സ് മ​ഹ്ദി അ​ൽ​അം​രി, ഖാ​ലി​ദ് അ​ബ്​​ദു​ൽ​ക​രീം അ​ൽ​തു​വൈ​ജി​രി എ​ന്നി​വ​ർ കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ര​ണ​ത്താ​ൽ ഖാ​ലി​ദ് അ​ബ്​​ദു​ൽ​ക​രീം അ​ൽ​തു​വൈ​ജി​രി​യു​ടെ ഗ​ള​േ​ഛ​ദ​ത്തി​ന്​ ശേ​ഷം ക​ബ​ന്ധം പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsSaudi Executed
News Summary - Terrorism Saudi Executed 37 Accuses -Gulf News
Next Story