Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഖത്​മുൽ ഖുർആനി'ന് ഇരു...

'ഖത്​മുൽ ഖുർആനി'ന് ഇരു ഹറമുകളിലും പതിനായിരങ്ങൾ സാക്ഷികളായി

text_fields
bookmark_border
ഖത്​മുൽ ഖുർആനിന് ഇരു ഹറമുകളിലും പതിനായിരങ്ങൾ സാക്ഷികളായി
cancel
camera_alt

മസ്ജിദുൽ ഹറാമിൽ ഇമാം ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ ഖത്​മുൽ ഖുർആനിനോടനുബന്ധിച്ച പ്രാർഥനക്ക്​ നേതൃത്വം നൽകുന്നു

മക്ക: റമദാൻ 29ാം രാവിൽ ഇരു ഹറമുകളിൽ നടന്ന ഖത്​മുൽ ഖുർആനിൽ പതിനായിരങ്ങൾ സാക്ഷികളായി. അന്നേ ദിവസം ഇരു ഹറമുകളിലെ ഇശാ, തറാവീഹ്​, തഹജ്ജുദ്​ നമസ്​കാരങ്ങളിൽ പ​െങ്കടുക്കാനും ഖുർആൻ പരായണത്തിനു പരിസമാപ്​തിയാകുന്ന ദിവസത്തിലെ ദീർഘിച്ച പ്രാർഥനയിൽ ഉൾപ്പെടാനും സ്വദേശികളും വിദേശികളുമായവർ നേരത്തെ ഹറമുകളിലേക്ക്​ എത്തി തുടങ്ങിയിരുന്നു.

മസ്ജിദുൽ ഹറാമിൽ 'ഖത്​മുൽ ഖുർആനി'ൽ പങ്കെടുത്ത വിശ്വാസികൾ

അനുമതി പത്രമുണ്ടെന്ന്​ ഉറപ്പുവരുത്തിയും മുൻകരുതൽ നടപടി പാലിച്ചുമാണ്​​ ആളുകളെ ഹറമുകളിലേക്ക്​ കടത്തിവിട്ടത്​. മസ്​ജിദുൽ ഹറാമിൽ നടന്ന നമസ്​കാരത്തിനും പ്രാർഥനക്കും​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ നേതൃത്വം നൽകി. മദീനയിലെ മസ്​ജിദുന്നബവിയിൽ നടന്ന നമസ്​കാരങ്ങൾക്ക്​ ഡോ. അലി ഹുദൈഫി, ഡോ. അബ്​ദുൽ മുഹ്​സിൻ അൽഖാസിം, അവസാന റക്​അത്തുകൾക്കും പ്രാർഥനക്കും ശൈഖ്​ സ്വലാഹ്​ അൽബദീറും നേതൃത്വം നൽകി.

മുസ്​ലിം സമൂഹത്തിനു പാപമോചനത്തിനും നരകമുക്തിക്കും മുസ്ലിം രാജ്യങ്ങളിലെ സ്ഥിരതക്കും സമാധാനത്തിനും നേതാക്കളുടെ സുരക്ഷക്കും പകർച്ചവ്യാധിയിൽ നിന്ന്​ എത്രയും വേഗം സമൂഹത്തിനു മോചനമുണ്ടാകണേയെന്നും​ ഇമാമുമാർ പ്രാർഥിച്ചു. റമദാൻ 29ാം രാവിൽ നടക്കുന്ന ഖത്​മുൽ ഖുർആനിൽ പ​െങ്കടുക്കാനെത്തുന്ന വിശ്വാസികളുടെ തിരക്ക്​ മുൻകൂട്ടി കണ്ട്​ ഇരു ഹറമുകളിലും സേവന ആരോഗ്യ സുരക്ഷ വകുപ്പുകൾക്ക്​ കീഴിൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccakhatmul quran
News Summary - Khatmul Quran, Haram, Mecca
Next Story