സൗദിയിൽ കോവിഡ് ബാധിച്ച് 10 മരണം
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 10 പേർ മരിച്ചു. 113 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 170 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 362601 ഉം രോഗമുക്തരുടെ എണ്ണം 353682 ഉം ആയി. മരണസംഖ്യ 6214 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2705 പേരാണ്. ഇതിൽ 387 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 44, മക്ക 18, മദീന 13, കിഴക്കൻ പ്രവിശ്യ 12, വടക്കൻ അതിർത്തി മേഖല 5, അസീർ 4, തബൂക്ക് 4, ഖസീം 3, നജ്റാൻ 3, അൽബാഹ 3, ഹാഇൽ 2, അൽജൗഫ് 1, ജീസാൻ 1.

