Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ചൂട്​ കുറഞ്ഞു, ഉത്തര അതിർത്തി മേഖലയിൽ 130-ലധികം പാർക്കുകൾ തുറന്നു

text_fields
bookmark_border
പച്ചപ്പ്​ വിരിച്ച പാർക്കുകളിൽ ഇരിപ്പിടങ്ങളും നടപ്പാതകളും ഒരുക്കി
സൗദിയിൽ ചൂട്​ കുറഞ്ഞു, ഉത്തര അതിർത്തി മേഖലയിൽ 130-ലധികം പാർക്കുകൾ തുറന്നു
cancel
camera_alt

അന്തരീക്ഷ താപനില കുറഞ്ഞതോടെ സൗദിയിലെ പാർക്കുകൾ സജീവമായപ്പോൾ

റിയാദ്​: അന്തരീക്ഷം അനുകൂലമാവുകയും താപനില ഗണ്യമായി കുറയുകയും ചെയ്തതോടുകൂടി, സൗദി അറേബ്യയുടെ ഉത്തര അതിർത്തി മേഖലയിലെ 130-ലധികം പാർക്കുകളും ഉദ്യാനങ്ങളും ജനങ്ങൾക്കും സന്ദർശകർക്കുമായി തുറന്നുനൽകി.

ഇത് പച്ചപ്പുകൾ നിറഞ്ഞ പ്രദേശങ്ങൾ, വിനോദ കേന്ദ്രങ്ങൾ, നടത്തത്തിനായി സജ്ജീകരിച്ച ഇടങ്ങൾ എന്നിവിടങ്ങളിൽ വലിയ ജനത്തിരക്കിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കുടുംബങ്ങളുടെയും വ്യക്തികളുടെയും സജീവമായ സാന്നിധ്യം ഈ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നുണ്ട്.

പാർക്കുകളുടെയും ഉദ്യാനങ്ങളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി മുൻസിപ്പാലിറ്റി നവീകരണ, അറ്റകുറ്റപ്പണികൾ തുടരുന്നുണ്ട്. സന്ദർശകർക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതി​െൻറ ഭാഗമായി നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, പച്ചപ്പു നിറഞ്ഞ പ്രദേശങ്ങൾ, കുട്ടികളുടെ കളിയോപകരണങ്ങൾ, കായിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.

കാലാവസ്ഥയിലെ മാറ്റം ഈ കേന്ദ്രങ്ങളിലേക്കുള്ള ജനങ്ങളുടെ വരവ് വർദ്ധിപ്പിച്ചതായി മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് ബിൻ സബ്തി വ്യക്തമാക്കി. സന്ദർശകർക്കായി വിശാലമായ പച്ചപ്പുകൾ, ഇരിപ്പിടങ്ങൾ, നടപ്പാതകൾ, കുട്ടികൾക്കുള്ള കളിയോപകരണങ്ങൾ, വിവിധ കളിസ്ഥലങ്ങൾ, കായിക സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

ഈ സൗകര്യങ്ങൾ പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും, ഒഴിവുസമയങ്ങൾ തുറന്ന അന്തരീക്ഷത്തിൽ ആസ്വദിക്കുന്നതിനും ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Temperature drops in Saudi Arabia; over 130 parks opened in the Northern Borders region
Next Story