അറിവും അനുഭവവും സൗഹൃദവും പങ്കുവെച്ച് ടീൻസ് സ്പാർക്ക് സമാപിച്ചു
text_fieldsകൗമാര വിദ്യാർഥികൾക്കായി സ്റ്റുഡൻറ്സ് ഇന്ത്യ റിയാദ്, ദമ്മാം, ജിദ്ദ പ്രൊവിൻസുകളുടെ സംയുക്ത പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി സംസാരിക്കുന്നു
ദമ്മാം: കൗമാര വിദ്യാർഥികൾക്കായി സ്റ്റുഡൻറ്സ് ഇന്ത്യ റിയാദ്, ദമ്മാം, ജിദ്ദ പ്രൊവിൻസുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല പരിപാടി 'ടീൻസ് സ്പാർക്ക്' അറിവും അനുഭവും സൗഹൃദവും പകർന്നുനൽകി സമാപിച്ചു. വിദ്യാർഥികൾ നാളെയുടെയല്ല ഇന്നിെൻറ തന്നെ പൗരന്മാരാണെന്നും രാജ്യത്തെയും ലോകത്തെയും പ്രശ്നങ്ങളോട് സംവദിക്കാൻ വിദ്യാർഥികൾക്കാവും, ചരിത്രം നൽകുന്ന പാഠം അതാണെന്നും സമാപന പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി പറഞ്ഞു.
സമാപന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത യുവ ഗായിക ദാന റാസിഖിെൻറ സംഗീതവിരുന്ന് സദസ്സിനെ ആവേശം കൊള്ളിച്ചു. 21 ദിവസം നീണ്ടുനിന്ന പരിപാടിയിൽ സെമിനാറുകൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, മത്സരങ്ങൾ, കലാവിരുന്നുകൾ, വിദ്യാർഥികളുടെ കല ആവിഷ്കാരങ്ങൾ ഉൾപ്പെടെ സൂം പ്ലാറ്റ്ഫോമിലും അല്ലാതെയും 10 ഓളം സെഷനുകളിലായിരുന്നു പരിപാടികൾ ക്രമീകരിച്ചിരുന്നത്.
എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് എസ്. മുഹമ്മദ് സൽമാൻ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പ്രമുഖ മോട്ടിവേഷനൽ പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ, ടീൻസ് ഇന്ത്യ സംസ്ഥാന കോഓഡിനേറ്റർ അബ്ബാസ് വി. കൂട്ടിൽ, ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, സ്റ്റുഡൻറ്സ് ഇന്ത്യ സൗദി രക്ഷാധികാരി കെ.എം. ബഷീർ, യുവ ഗായിക സിദ്റത്തുൽ മുൻതഹ, മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റ് എം.കെ. സുഹൈല, അൻസാർ ട്രെയിനിങ് കോളജ് പ്രിൻസിപ്പലും ടീൻസ് ഇന്ത്യ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെംബറുമായ ഡോ. മഹ്മൂദ് ശിഹാബ്, ദാന റാസിഖ്, സൈക്കോതെറപ്പിസ്റ്റ് നാദിറ ജാഫർ, സ്റ്റുഡൻറ് ആക്ടിവിസ്റ്റ് റാനിയ സുലൈഖ എന്നിവർ വിവിധ സെഷനുകളിൽ അതിഥികളായി പങ്കെടുത്തു.
സ്വാതന്ത്ര്യസമരത്തിൽ മുസ്ലിംകളുടെ പങ്ക്, ആർട്ട് ഓഫ് ആങ്കറിങ്, സൈബർ സുരക്ഷ, ജേർണി ടു സക്സസ്, ചാറ്റ് വിത്ത് ജേണലിസ്റ്റ് എന്നിവ പ്രധാന പരിപാടികളായിരുന്നു. ആങ്കറിങ്, ന്യൂസ് റിപ്പോർട്ടിങ്, സ്വാതന്ത്ര്യസമരത്തിൽ മുസ്ലിംകളുടെ പങ്ക് എന്ന വിഷയത്തിൽ പവർ പോയൻറ് പ്രസേൻറഷൻ മത്സരം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. സമാപന പരിപാടിയിൽ ആയിഷ സഫയർ, മിഖ്ദാദ് ഹനീഫ് എന്നിവർ അവതാരകരായിരുന്നു. സൽമാൻ, യസ്ന ഫൈസൽ എന്നിവർ വിവിധ ഭാഷകളിൽ പ്രഭാഷണം നിർവഹിച്ചു. അഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി. ആസിയ സിറാജ് സ്വാഗതവും റഷ റഹീം നന്ദിയും പറഞ്ഞു.
പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ സാജിദ് പാറക്കൽ, അസിസ്റ്റൻറ് കോഓഡിനേറ്റർമാരായ ജമീൽ മുസ്തഫ, അനീസ്, ജോഷി ബാഷ, പി.ടി. അഷ്റഫ്, സാബിത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

