'കൗമാരപ്രശ്നങ്ങളും പരിഹാരങ്ങളും'; മുൻ പ്രവാസി വിദ്യാർഥിയുടെ പുസ്തകം ശ്രദ്ധേയമാവുന്നു
text_fieldsമുഹമ്മദ് ബാസിം തെൻറ പുസ്തകം രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തിയപ്പോൾ്, ഇൻസെറ്റിൽ ബാസിം
ജിദ്ദ: കൗമാരക്കാരായ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും അവക്കുള്ള പരിഹാര മാർഗങ്ങളും വിശദീകരിച്ച് മുൻ പ്രവാസി വിദ്യാർഥി എഴുതിയ പുസ്തകം ശ്രദ്ധേയമാവുന്നു. നിലവിൽ മലപ്പുറം മമ്പാട് സ്പ്രിങ്സ് ഇൻറർനാഷനൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും എട്ടാം ക്ലാസുവരെ റിയാദിൽ പഠനം പൂർത്തിയാക്കുകയും ചെയ്ത മുഹമ്മദ് ബാസിം ആണ് 'ദ ടീൻ ലൈഫ് ഇൻ ദ ട്വൻറി വൺ സെഞ്ച്വറി'എന്ന ആദ്യ പുസ്തകത്തിലൂടെ ശ്രദ്ധേയനായത്.
സമപ്രായക്കാരായ കൗമാരക്കാരുടെ ചിന്തകൾ, വീക്ഷണങ്ങൾ, അവർ സമൂഹത്തിലും കുടുംബത്തിലും കൂട്ടുകാർക്കിടയിലും നേരിടുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ എന്നിവ കൗമാരക്കാരുടെ പ്രതിനിധി എന്നനിലയിൽ താൻ കാണുന്ന പരിഹാര മാർഗങ്ങൾ എന്നിവ സമൂഹവുമായി സംവദിക്കുകയാണ് മുഹമ്മദ് ബാസിം ഈ പുസ്തക രചനയിലൂടെ. പ്രവാസലോകത്തെ കുടുസ്സായ ജീവിത സാഹചര്യത്തിൽ വളരുമ്പോഴും ബാസിമിെൻറ മനസ്സ് വായനയുടെയും ചിന്തകളുടെയും അതിരുകളില്ലാത്ത ലോകത്തായിരുന്നു. മണലാരണ്യത്തിൽ നിന്ന് മരുപ്പച്ചയുടെ കേരളത്തിലേക്ക് ജീവിതവും വിദ്യാഭ്യാസവും പറിച്ചു നട്ടിട്ട് മാസങ്ങേള ആയിട്ടുള്ളൂവെങ്കിലും തെൻറ ചടുലമായ ചിന്തകൾക്ക് വരികളിലൂടെ നിറം പകർന്നിരിക്കുകയാണ് ഈ വിദ്യാർഥി.
വർത്തമാനകാല സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതും പരിഹാരമെന്നോണം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊക്കെ നടത്താറുള്ള കൗൺസലിങ് പരിപാടികൾ കൗമാരക്കാരുടെ യഥാർഥവിഷയങ്ങൾ ഉൾകൊള്ളാൻ പോന്നതല്ല എന്നതാണ് ബാസിമിെൻറ ഭാഷ്യം. ഇൗ സാഹചര്യത്തിൽ കൗമാരക്കാരുടെ ഭാഗത്ത് ചിന്തിക്കുന്ന കൃതികളുടെ അഭാവത്തിനുള്ള പരിഹാരമാണ് തെൻറ കൃതിയെന്ന് ബാസിം വിശ്വസിക്കുന്നു.
കൗമാരക്കാരെൻറ അനുഭവസമ്പത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് പുതിയ കാലത്തെ വെല്ലുവിളികളെ അതിജയിക്കാൻ സമപ്രായക്കാരെ പ്രാപ്തരാക്കുന്ന പുസ്തകത്തിെൻറ പ്രകാശനം നടത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലാണ്.
പരന്ന വായനയാണ് തന്നെ എഴുത്തിലേക്ക് നയിച്ചതെന്നും ലോക്ഡൗൺ കാലത്തെ ഒഴിവു സമയമാണ് രചനവൈഭവത്തെ കണ്ടെത്തിയതെന്നും ബാസിം പറഞ്ഞു. മമ്പാട് സ്വദേശികളായ ഫൈസൽ-ഷബ്ന ദമ്പതികളുടെ മൂത്ത മകനായ ഈ മിടുക്കൻ പതിനൊന്നാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിൽ പര്യടനം നടത്തിയപ്പോൾ അദ്ദേഹത്തെ നേരിൽ കാണാനും തെൻറ പുസ്തകം പരിചയപ്പെടുത്താനും സാധിച്ചതിലുള്ള സന്തോഷത്തിലാണ് മുഹമ്മദ് ബാസിം.
ചെന്നൈ നോഷൻ പ്രസ് പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

