Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​സ​ മാലിന്യങ്ങൾ...

രാ​സ​ മാലിന്യങ്ങൾ കണ്ടെത്താൻ സാങ്കേതികവിദ്യ

text_fields
bookmark_border
രാ​സ​ മാലിന്യങ്ങൾ കണ്ടെത്താൻ സാങ്കേതികവിദ്യ
cancel

ജു​ബൈ​ൽ: നൈ​ട്രോ​സാ​മൈ​ൻ മാ​ലി​ന്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പു​തി​യ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി (എ​സ്.​എ​ഫ്.​ഡി.​എ) വി​ക​സി​പ്പി​ച്ചു. പു​തി​യ സാ​ങ്കേ​തി​ക​രീ​തി ഉ​പ​യോ​ഗി​ച്ച് റാ​ണി​റ്റി​ഡി​ൻ മ​രു​ന്നി​ൽ നൈ​ട്രോ​സാ​മൈ​നു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി എ​സ്.​എ​ഫ്.​ഡി.​എ വി​ശ​ദീ​ക​രി​ച്ചു. ഭ​ക്ഷ്യ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ അ​തോ​റി​റ്റി നി​ര​ന്ത​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​യാ​ണ്​ ഈ ​മാ​ലി​ന്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച​ത്. ചി​ല​ത​രം അ​ർ​ബു​ദ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന രാ​സ​മാ​ലി​ന്യ വ​സ്​​തു​വാ​ണ്​ നൈ​ട്രോ​സാ​മൈ​ൻ.

ആ​മാ​ശ​യ​ത്തി​ലെ അ​ൾ​സ​ർ ചി​കി​ത്സി​ക്കു​ന്ന​തി​നും ത​ട​യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു കൂ​ട്ടം മ​രു​ന്നു​ക​ളാ​യ റാ​നി​റ്റി​ഡി​നി​ൽ ചെ​റി​യ അ​ള​വി​ൽ ഈ ​രാ​സ​വ​സ്തു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ർ​ബു​ദം ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തും നൈ​ട്രോ​സാ​മൈ​ൻ ക്ലാ​സി​ലെ പ്ര​ധാ​ന അം​ഗ​വു​മാ​യ എ​ൻ-​നൈ​ട്രോ​സോ ഡി​മെ​തൈ​ലാ​മൈ​നി​െൻറ സാ​ന്നി​ധ്യം മൂ​ലം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ൻ​റി ഹൈ​പ്പ​ർ​ടെ​ൻ​സി​വ് മ​രു​ന്നാ​യ വ​ൽ​സാ​ർ​ട്ട​നെ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. മ​രു​ന്നു​ക​ളി​ലെ നൈ​ട്രോ​സാ​മൈ​നു​ക​ളു​ടെ അ​നു​പാ​തം കാ​ര്യ​മാ​യ അ​പ​ക​ട​സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നി​ല്ല. ചെ​റി​യ അ​ള​വി​ൽ നൈ​ട്രോ​സാ​മൈ​നു​ക​ൾ ഭ​ക്ഷ​ണ​ത്തി​ലും വെ​ള്ള​ത്തി​ലും കാ​ണ​പ്പെ​ടു​ന്നു. മി​ക്ക ആ​ളു​ക​ളും ദി​വ​സ​വും ചെ​റി​യ അ​ള​വി​ൽ അ​വ​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​വെ​ന്നും എ​സ്.​എ​ഫ്.​ഡി.​എ വ്യ​ക്ത​മാ​ക്കി. പു​ക​യി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന എ​ന്‍-​നൈ​ട്രോ​സാ​മി​ന്‍ എ​ന്‍.​എ​ൻ.​കെ എ​ന്ന രാ​സ​വ​സ്തു ശ്വാ​സ​കോ​ശ അ​ര്‍ബു​ദ​ത്തി​ന് കാ​ര​ണ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chemical contaminants
News Summary - Technology to detect chemical contaminants
Next Story