Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​ങ്കേ​തി​ക...

സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന വി​സ​്​​മ​യ​ത്തി​നൊ​രു​ങ്ങി സൗ​ദി

text_fields
bookmark_border
സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന വി​സ​്​​മ​യ​ത്തി​നൊ​രു​ങ്ങി സൗ​ദി
cancel

ജു​ബൈ​ൽ: ആ​ഗോ​ള സാ​ങ്കേ​തി​ക സ​മൂ​ഹ​ത്തെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​ങ്കേ​തി​ക വി​ദ്യ പ്ര​ദ​ർ​ശ​ന പ​രി​പാ​ടി അ​ടു​ത്ത​വ​ർ​ഷം സൗ​ദി​യി​ൽ അ​ര​ങ്ങേ​റും.

കാ​സ്‌​പെ​ർ​സ്‌​കി സി.​ഇ.​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ യൂ​ജി​ൻ കാ​സ്‌​പെ​ർ​സ്‌​കി ഉ​ൾ​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള വ​ൻ​കി​ട സം​രം​ഭ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി 2022 ഫെ​ബ്രു​വ​രി 1-3 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ലാ​ണ് ന​ട​ക്കു​ക.

സ​ർ​ക്കാ​ർ, ബി​സി​ന​സ്, സം​രം​ഭ​ക​ർ, നി​ക്ഷേ​പ​ക​ർ എ​ന്നി​വ​രെ ഏ​കോ​പി​പ്പി​ക്കു​ന്ന ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ആ​ഗോ​ള പ്ലാ​റ്റ്‌​ഫോ​മാ​യി പ​രി​പാ​ടി മാ​റും. വി.​എം വെ​യ​ർ സി.​ഇ.​ഒ ര​ഘു ര​ഘു​റാം, ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ർ പ്ര​സി​ഡ​ൻ​റ്​ യ​ങ്‌​ചോ ചി, ​മാ​ജി​ക് ലീ​പ് സി.​ഇ.​ഒ പെ​ഗ്ഗി ജോ​ൺ​സ​ൺ, വേ​ൾ​ഡ് വൈ​ഡ് വെ​ബ് ഫൗ​ണ്ടേ​ഷ​െൻറ ചീ​ഫ് വെ​ബ് അ​ഡ്വ. നെ​ന്ന ന​വാ​ക​ൻ​മ, എ​സ്തോ​ണി​യ ഗ​വ. ചീ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ സി​യിം സി​ക്കു​ട്ട്, ഒ​ല​യ​ൻ ഗ്രൂ​പ് സി.​ഇ.​ഒ സ​ൽ​മാ​ൻ അ​ൽ ബ​ദ്രാ​ൻ, മൊ​ബി​ലി സി.​ഇ.​ഒ ഗി​ൻ​വ ബാ​രാ​ധി, പ്യു​വ​ർ ഹാ​ർ​വെ​സ്​​റ്റ്​ സി.​ഇ.​ഒ സ്കൈ ​കു​ർ​ട്‌​സ്, സ്​​റ്റീ​വ​ൻ ബാ​ർ​ട്ട്​​ലെ​റ്റ്, ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളാ​യ റോ​ബ​ർ​ട്ടോ കാ​ർ​ലോ​സ്, ലൂ​യി​സ് ഫി​ഗോ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും. 700ല​ധി​കം വ​ള​ർ​ന്നു​വ​രു​ന്ന ടെ​ക്‌​നോ​ള​ജി സ്​​റ്റാ​ർ​ട്ട്-​അ​പ്പു​ക​ൾ അ​വ​രു​ടെ പ​രി​ഹാ​ര​ങ്ങ​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ആ​ഗോ​ള ടെ​ക്‌​നോ​ള​ജി ഭീ​മ​ന്മാ​ർ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​വ​ൻ​റു​ക​ളി​ലൊ​ന്നാ​യി പ​രി​പാ​ടി മാ​റും.

'സാ​ങ്കേ​തി​ക​വി​ദ്യ​ക്കും ന​വീ​ക​ര​ണ​ത്തി​നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും സ​മൂ​ഹ​ത്തെ​യും പ​രി​വ​ർ​ത്ത​നം ചെ​യ്യാ​നു​ള്ള വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ട്.

നി​ങ്ങ​ൾ ഒ​ന്നു​കി​ൽ കു​തി​ച്ചു​ചാ​ടു​ക​യോ പി​ന്നോ​ട്ട് പോ​വു​ക​യോ ചെ​യ്യു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക​വി​ദ്യ​യും നൂ​ത​ന​ത്വ​വും കൊ​ണ്ട് മേ​ഖ​ല​യെ ന​യി​ക്കാ​നും കു​തി​ച്ചു​യ​രാ​നും സ​ഹാ​യി​ക്കു​ന്ന പ​രി​പാ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു'​ന്ന​താ​യി എ​ൻ​ജി. ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രി അ​ബ്​​ദ​ു​ല്ല അ​ൽ​സ്വാ​ഹ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibition
News Summary - Technology Saudi ready for exhibition
Next Story