സൗദിയിൽ ടെക്നോളജി ഹബ് സ്ഥാപിക്കാൻ ആൽഫബെറ്റും അരാംകോയും ചർച്ചയിൽ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ അതിവിസ്തൃതമായ ഒരു ടെക്നോളജി ഹബ് സ്ഥാപിക്കാൻ അമേരിക്കയിലെ ആൽഫബെറ്റും സൗദി അരാംകോയും ചർച്ചകളിൽ. ഗൂഗ്ളിെൻറ മാതൃസ്ഥാപനമാണ് കാലിഫോർണിയ ആസ്ഥാനമായ ആൽഫബെറ്റ്. ചർച്ചകൾ യാഥാർഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടുസ്ഥാപനങ്ങളുടെ കൂടിച്ചേരലായിരിക്കും അത്.
സംയുക്ത സംരംഭം വഴി സൗദി അറേബ്യയിൽ വ്യാപകമായി ഡാറ്റ സെൻററുകൾ സ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ആരായിരിക്കും ഇൗ ഡാറ്റാസെൻററുകൾ നിയന്ത്രിക്കുക, രണ്ടുസ്ഥാപനങ്ങളുടെയും ഭാഗം എന്തായിരിക്കും എന്നീ വിഷയങ്ങളിൽ വ്യക്തത വന്നിട്ടില്ല. ഇരുസ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉൗർജിത ചർച്ചകളിലായിരുന്നുവെന്ന് ‘വാൾസ്ട്രീറ്റ് ജേണൽ’ റിേപ്പാർട്ട് ചെയ്യുന്നു. ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ലാറി പേജും ഭാഗമായ ചർച്ചകൾക്ക് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ പ്രോത്സാഹനവും ഉണ്ടായിരുന്നു. സിലിക്കൺ വാലിയുടെ മാതൃകയിൽ സാേങ്കതിക കേന്ദ്രങ്ങൾ സൗദിയിലും വരണമെന്നാണ് അമീർ മുഹമ്മദിെൻറ ഇംഗിതം.
നിലവിൽ ആപ്പിൾ, ആമസോൺ തുടങ്ങിയ ആഗോളഭീമൻ സ്ഥാപനങ്ങൾ സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള ലൈസൻസിങ് ചർച്ചകളിലാണ്. സൗദിയിൽ മൂന്നുഡാറ്റ സെൻററുകൾ സ്ഥാപിക്കുന്നതിനുള്ള നൂറുകോടി ഡോളറിെൻറ ഉടമ്പടിയാണ് ആമസോൺ മുന്നോട്ടുവെക്കുന്നത്. ഇതിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന അമീർ മുഹമ്മദ് ബിൻ സൽമാെൻറ അമേരിക്കൻ സന്ദർശനത്തിൽ ഇതിെൻറ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ആൽഫബെറ്റിെൻറ കരാർ വഴി സൗദിയിൽ ഡാറ്റാസെൻറർ സ്ഥാപിതമാകുേമ്പാൾ ഗൂഗ്ളിനും അതു ഗുണം ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ എണ്ണവിപണി ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ വ്യാപാരം അവർക്ക് ലഭിക്കും. മധ്യപൂർവേഷ്യയിലെ ഡാറ്റ നിലവിൽ യൂറോപ്പ് വഴിയാണ് കൈകാര്യം ചെയ്യുന്നത്. ദൈർഘ്യമേറിയ സമുദ്രാന്തര കേബിളുകൾ വഴിയുള്ള ഇൗ ഡാറ്റ ഗതാഗതം തിരക്കേറിയ സൈറ്റുകളുടെ വേഗതയും കുറക്കുന്നു. ഭൂമിശാസ്ത്രപരമായി ഉപഭോക്താവിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഡാറ്റ സെർവറുകൾ കൂടുതൽ വേഗം പ്രദാനം ചെയ്യുമെന്ന് ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻറർനെറ്റ് ഗവേണൻസ് അസോസിേയറ്റ് ഫെല്ലോ എമിലി ടെയ്ലർ പറയുന്നു. അതുകൊണ്ട് തന്നെ സൗദി അറേബ്യയുടെ ഇൻറർനെറ്റ് ഭൂപടത്തിെൻറ സ്വഭാവം തന്നെ മാറ്റിമറിക്കാൻ ആൽഫബെറ്റ്^അരാംകോ സംരംഭത്തിന് കഴിയുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
