Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടീം വെൽഫെയർ റിയാദ് ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ടീം വെൽഫെയർ റിയാദ് ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

 റി​യാ​ദ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

റിയാദ്: പ്രവാസി സേവന ക്ഷേമ രംഗത്ത് കൂടുതൽ സജീവതയും കൃത്യതയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവാസി വെൽഫെയർ റിയാദിന് കീഴിലുള്ള ടീം വെൽഫെയർ കോർ അംഗങ്ങൾക്കായി ലീഡർഷിപ്പ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പ്രതിഫലേഛയില്ലാതെ ജനങ്ങളെ സേവിക്കുകയെന്നത് മനുഷ്യത്വത്തിന്റെ ഉന്നതമായ വികാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ സാജിദ് പാറക്കൽ, സാമൂഹിക പ്രവർത്തകരായ സിദ്ധീഖ് തുവ്വൂർ, നിഅ്മത്തുല്ല എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സിദ്ധീഖ് തുവ്വൂരിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പ്രവാസി വെൽഫെയറിന്റെ സജീവ പ്രവർത്തകരായ അമ്പതോളം വളന്റിയർമാർ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ ബഷീർ പാണക്കാട്, പി.പി. അബ്ദുല്ലത്തീഫ് എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു.

ടീം വെൽഫെയർ ലീഡർ റിഷാദ് എളമരം സ്വാഗതവും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി നന്ദിയും പറഞ്ഞു. പ്രൊവിൻസ് കമ്മിറ്റി അംഗങ്ങളായ ശിഹാബ് കുണ്ടൂർ, അംജദ്, ജസീറ അജ്മൽ, ആയിഷ, അഫ്ഹാൻ, ലബീബ് മാറഞ്ചേരി, മൗണ്ടു അബ്ദുറഹ്മാൻ, അഡ്വ. ജമാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Team Welfare Riyadh
Next Story