ടീം മർകസ് ജമാൽ മലയാളി കൂട്ടായ്മസംഗമം
text_fieldsബത്ഹ ടീം മർകസ് ജമാൽ മലയാളി കൂട്ടായ്മസംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: ബത്ഹ നഗരഹൃദയത്തിലെ മർക്കസ് ജമാൽ കോംപ്ലക്സിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മ ‘ടീം മർകസ് ജമാൽ’ സംഗമം സംഘടിപ്പിച്ചു.
റിയാദ് എക്സിറ്റ് 18ലെ ഇസ്തിറാഹയിൽ നടന്ന ‘ടീം മർകസ് ജമാൽ സംഗമം 2025’ൽ വിവിധ പരിപാടികൾ അരങ്ങേറി. ഫുട്ബാൾ, ക്രിക്കറ്റ് എന്നീ മത്സരങ്ങളും നടന്നു. ഫുട്ബാൾ മത്സരത്തിൽ ‘ഹോണർ മാർക്സ് ജമാൽ’ ടീം വിജയിച്ചു.
മികച്ച കളിക്കാരായി അസ്ലം, നൂർ, സകീർ എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. ചെയർമാൻ അബ്ദുൽ ലത്തീഫ് കക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. വഹാബ്, ഹനീഫ, ആശിർ, ഇബ്രൂ, ഷംസു, നസ്രു, അൻസാർ എന്നിവർ സംസാരിച്ചു.
കൺവീനർമാരായ അജ്മൽ പുതിയങ്ങാടി, എൻ.എം.കെ. നവാസ്, മജു സിവിൽ സ്റ്റേഷൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. സെക്രട്ടറിമാരായ ബിജു, ഗസ്നി, കമൽ, അമീൻ എന്നിവർ ഗെയിംസ് നിയന്ത്രിച്ചു. ട്രഷറര്‍ താജു മടത്തറ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

