Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅതിരുകളില്ലാത്ത കലയുടെ...

അതിരുകളില്ലാത്ത കലയുടെ വിസ്മയം; ജിദ്ദയിലെ ‘ടീം ലാബ് ബോർഡർലസ്’ ഡിജിറ്റൽ മ്യൂസിയം ശ്രദ്ധേയമാകുന്നു

text_fields
bookmark_border
അതിരുകളില്ലാത്ത കലയുടെ വിസ്മയം; ജിദ്ദയിലെ ‘ടീം ലാബ് ബോർഡർലസ്’ ഡിജിറ്റൽ മ്യൂസിയം ശ്രദ്ധേയമാകുന്നു
cancel
camera_alt

ജിദ്ദയിലെ ‘ടീം ലാബ് ബോർഡർലസ്’ ഡിജിറ്റൽ ആർട്ട് മ്യൂസിയം

ജിദ്ദ: കലയും സാങ്കേതികവിദ്യയും അതിർവരമ്പുകളില്ലാതെ കൈകോർക്കുന്ന ഡിജിറ്റൽ വിസ്മയവുമായി ജിദ്ദയിലെ ‘ടീം ലാബ് ബോർഡർലസ്’ മ്യൂസിയം ശ്രദ്ധേയമാകുന്നു. ടോക്കിയോ ആസ്ഥാനമായുള്ള പ്രശസ്ത ആർട്ട് കളക്ടീവ് ‘ടീം ലാബും’ സൗദി സാംസ്കാരിക മന്ത്രാലയവും സംയുക്തമായാണ് ഈ കലാകേന്ദ്രമൊരുക്കിയിരിക്കുന്നത്. യുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള ചരിത്ര നഗരമായ ജിദ്ദ അൽ ബലദിലെ അൽ അർബഈൻ ലഗൂണി​ന്റെ തീരത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 2024 ജൂണിൽ പ്രവർത്തനം ആരംഭിച്ച ഇത് മിഡിൽ ഈസ്​റ്റിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥിരം മ്യൂസിയമാണ്.

ഏകദേശം 10,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന മ്യൂസിയത്തിൽ 80-ലധികം ഡിജിറ്റൽ കലാസൃഷ്​ടികളാണുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവിടെ കലയ്ക്ക് കൃത്യമായ അതിർവരമ്പുകളില്ല. ഒരു മുറിയിലെ ദൃശ്യങ്ങൾ അടുത്ത മുറിയിലേക്ക് പടരുകയും മറ്റ് കലാരൂപങ്ങളുമായി സംവദിക്കുകയും ചെയ്യുന്നു. സന്ദർശകരുടെ ചലനങ്ങൾക്ക് അനുസരിച്ച് മാറുന്ന ഇൻട്രാറാക്ടീവ് കലാസൃഷ്​ടികൾ ഓരോ സന്ദർശനവും പുത്തൻ അനുഭവമാക്കി മാറ്റുന്നു.

കലാരൂപങ്ങൾ സ്വതന്ത്രമായി ചലിക്കുകയും സന്ദർശകരോട് പ്രതികരിക്കുകയും ചെയ്യുന്ന ലോകമായ ‘ബോർഡർലസ് വേൾഡ്’, ശരീരത്തി​െൻറ ചലനങ്ങളിലൂടെ ലോകത്തെ മനസിലാക്കാൻ പ്രോത്സാഹിപ്പിക്കുന്ന ത്രിമാന ക്രിയാത്മക ഇടമായ ‘അത്‌ലറ്റിക്സ് ഫോറസ്​റ്റ്​’, കുട്ടികൾക്ക് ഒത്തുചേർന്ന് ഡിജിറ്റൽ ലോകങ്ങൾ സൃഷ്​ടിക്കാൻ കഴിയുന്ന വിദ്യാഭ്യാസ ഇടമായ ‘ഫ്യൂച്ചർ പാർക്ക്’, സന്ദർശകർ സമീപിക്കുമ്പോൾ പ്രകാശിക്കുകയും ശബ്​ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വിളക്കുകളുടെ വനമായ ‘ഫോറസ്​റ്റ്​ ഓഫ് ലാംപ്‌സ്’, ചായക്കപ്പിൽ പോലും ഡിജിറ്റൽ ആർട്ട് വിരിയുന്ന മാന്ത്രിക അനുഭവമായ ‘എൻ.ടീ ഹൗസ്’ എന്നിവയാണ്​ മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ.

ശനി മുതൽ ബുധൻ വരെ ഉച്ചക്ക്​ ഒന്ന് മുതൽ രാത്രി ഒമ്പത് വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക്​ മൂന്ന് മുതൽ അർധരാത്രി 12 വരെയുമാണ് പ്രവൃത്തിസമയം. നാല് വയസ്സ്​ വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. നാല് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും 50 റിയാലാണ് ടിക്കറ്റ് നിരക്ക്.

12 മുതൽ 18 വയസ്​ വരെയുള്ളവർക്കും വിദ്യാർഥികൾക്കും 115 റിയാലും 18 വയസിന് മുകളിൽ 150 റിയലുമാണ് മറ്റു നിരക്കുകൾ. കുടുംബമായി ഒന്നിച്ചു പോകുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ട് പാക്കേജുകളും ലഭ്യമാണ്. https://teamlab-jeddah.com/ ലിങ്ക് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:museumsSaudi Ministry of CultureAl Balad
News Summary - ‘Team Lab Borderless’ digital museum in Jeddah is gaining attention
Next Story