Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ.സി.എഫ്‌ കെ.എസ്‌.എ...

എ.സി.എഫ്‌ കെ.എസ്‌.എ ഫുട്ബാൾ: ഇന്ത്യ നാളെ നൈജീരിയയെ നേരിടും

text_fields
bookmark_border
എ.സി.എഫ്‌ കെ.എസ്‌.എ ഫുട്ബാൾ:  ഇന്ത്യ നാളെ നൈജീരിയയെ നേരിടും
cancel

ജിദ്ദ: അസോസിയേഷൻ കമ്യൂണിറ്റി ഫുട്​ബാൾ (എ.സി. എഫ്​) കെ.എസ്‌.എ ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച്ച ഇന്ത്യ നൈജീരിയയുമായി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. ലീഗ് റൗണ്ടിലെ ആവേശകരമായ അവസാന മത്സരത്തിൽ പാകിസ്​താനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. ഞായറാഴ്ച നടന്ന പ്രീ ക്വാർട്ടറിൽ ലെബനോനെ കീഴടക്കിയാണ് ക്വാർട്ടർ ബെർത്ത് ഉറപ്പാക്കിയത്.

കളി അവസാനിക്കാൻ 10 മിനിട്ട് ബാക്കി നിൽക്കെ ടീം ക്യാപ്റ്റൻ ശിഹാബ് എടുത്ത ഫ്രീ കിക്കിൽ നിന്നാണ് വിജയ ഗോൾ പിറന്നത്. കിങ്​ അബ്്ദുൽ അസീസ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ രാത്രി 9നാണ് മത്സരം. ജിദ്ദയിലെ പ്രധാന ഇന്ത്യൻ ഫുട്ബാൾ ക്ലബ്ബായ എ.സി.സിയാണ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച്​ മത്സരിക്കുന്നത്. വിവിധ ക്ലബ്ബുകളിലെ പ്രമുഖ കളിക്കാർ എ.സി.സിക്ക് വേണ്ടി ബൂട്ട് കെട്ടുന്നുണ്ട്.

Show Full Article
TAGS:team india saudi gulf news 
Next Story