ടീം ക്ലൗഡ്സ് ഓഫ് അബഹ ലിറ്റിൽ ഷെഫ് ചാമ്പ്
text_fieldsക്ലൗഡ്സ് ഓഫ് അബഹ സംഘടിപ്പിച്ച ലിറ്റിൽ ഷെഫ് ചാമ്പ്
വിജയി ജാമിയ യാസീനുള്ള സമ്മാനം റോയി തോമസ്, മുസ്തഫ, ഷാഹുൽ എന്നിവർ ചേർന്ന് നൽകുന്നു
അബഹ: ശിശുദിത്തോടനുബന്ധിച്ച് ടീം ക്ലൗഡ്സ് ഓഫ് അബഹയും താജ് റോയൽ റസ്റ്റാറന്റും സംയുക്തമായി ലിറ്റിൽ ഷെഫ് ചാമ്പ് പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കാനും പാചക നൈപുണ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയും അബഹ ടൗണിലെ താജ് റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ഖമീസ് മുശൈത്ത് ലുലു മനേജർ ശംസാദ്, ഗൾഫ് മാധ്യമം മീഡിയവൺ റിപ്പോർട്ടർ മുജീബ് എള്ളുവിള എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്പോൺസർമാരായ അബു മൻസൂർ സ്വീറ്റ്സ്, അബ്ദുൽ ജലീൽ, റഊഫ് അൽ ബിലാദ് മന്തി എന്നിവർ സംസാരിച്ചു.
കുട്ടികൾക്കായി സംഘടിപ്പിച്ച കളികൾക്ക് ക്ലൗഡ്സ് ഓഫ് അബഹ അംഗങ്ങൾ നേതൃത്വം നൽകി. ഫാരിസ് പരിപാടിയുടെ അവതാരകനായിരുന്നു. പാചക മത്സരത്തിൽ ജാമിയ യാസീൻ ഒന്നാംസ്ഥാനവും ആർ.എസ്. ഇശൽ രണ്ടാംസ്ഥാനവും ഐഷ ഇശൽ മൂന്നാം സ്ഥാനവും നേടി. മത്സത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
വിധികർത്താക്കളായ ലുലു ഖമീസ് മുശൈത്തിലെ എക്സിക്യൂട്ടിവ് ഷെഫ് മുസ്തഫ, താജ് റോയൽ ഷെഫ് ശാഹുൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളായ ദുആ ഷിഫാസ്, ദിയ ഷിഫാസ്, റാഹില ജന്ന, ഹന്ന ഫാത്തിമ മുജീബ് എന്നിവർക്കുള്ള ആദരം മുജീബ് എള്ളുവിള നൽകി. കുട്ടികളുടെ വിവിധ വിനോദപരിപാടികളും നടന്നു. ലാല ഷിഫാസ്, ആഷിക് ആലപ്പുഴ എന്നിവർ കോഓഡിനേറ്റർമാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

