പ്രവാചകന്റെ ഹിജ്റ ആസൂത്രണത്തിന്റെ ആവശ്യകത പഠിപ്പിക്കുന്നു -തനിമ അസീർ
text_fields‘ഹിജ്റയുടെ സന്ദേശം’ എന്ന കാമ്പയിന്റെ ഭാഗമായി തനിമ അസീർ ഘടകം സംഘടിപ്പിച്ച
പൊതുസമ്മേളനത്തിൽ മുഹമ്മദ് അലി ചെന്ത്രാപ്പിന്നി സംസാരിക്കുന്നു
ഖമീസ് മുശൈത്ത്: ‘ഹിജ്റ യുടെ സന്ദേശം’ എന്ന കാമ്പയിനിെൻറ ഭാഗമായി തനിമ അസീർ ഘടകം പൊതുസമ്മേളനം സംഘടിപ്പിച്ചു. ഈസ ഉളിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി വിഷയമതരിപ്പിച്ചു.
ഓരോ ഹിജ്റ വർഷത്തിന്റെ ആരംഭവും സമൂഹത്തിനു നൽകുന്ന പാഠം ഏതൊരു കാര്യത്തിനും ആസൂത്രണം ആവശ്യമാണെന്ന പ്രവാചക അധ്യാപനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സൃഷ്ടാവിെൻറ കൽപന പ്രകാരം ജനിച്ചു വളർന്ന നാടും വീടും വിട്ടു ഹിജ്റ പോയ പ്രവാചകൻ തന്റെ കഴിവിൽ പെട്ട സകല മുൻകരുതലുകളും എടുത്തിട്ടാണ് യാത്രക്കൊരുങ്ങിയത്.
ഇസ്ലാമിന്റെ വിജയത്തിന് പ്രധാനപ്പെട്ട ഒന്നായിരുന്നു മക്കയിൽനിന്നും മദീനയിലേക്കുള്ള പലായനം. വിശ്വാസി സമൂഹം കാര്യങ്ങൾ ദൈവത്തിനുമേൽ ഭരമേൽപിക്കുന്നതിനു മുമ്പ് തന്നെ തന്നാൽ കഴിയുന്ന മുന്നൊരുക്കം നടത്തേണ്ടുന്ന മുന്നറിയിപ്പ് കൂടിയാണ് ഹിജ്റ നൽകുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഗത്ത് സത്യവിശ്വാസിയുടെ ശരീരവും സമ്പത്തും കുടുംബവുമെല്ലാം കടുത്ത ത്യാഗങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്ന ഘട്ടമാണ് ഹിജറയെങ്കില് മറുഭാഗത്ത് ഇല്സാമിന്റെയും ധര്‍മത്തിന്റെയും വിജയം ഉറപ്പുനല്‍കുന്ന പ്രതീക്ഷയുടെ ചരിത്രം കൂടിയാണെന്ന് ചരിത്രസംഭവങ്ങള്‍ എടുത്തുദ്ധരിച്ചുകൊണ്ട് അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

