ടി.സി.എഫ് ജിദ്ദ ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം
text_fieldsടി.സി.എഫ് ജിദ്ദ ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം ചെയ്തപ്പോൾ
ജിദ്ദ: ടി.സി.എഫ് ജിദ്ദ ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം സീസൺസ് റസ്റ്റാറന്റിൽ നടന്നു. ടി.സി.എഫിന്റെ മുഴുവൻ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ചീഫ് കോഓഡിനേറ്ററും മുൻ കേരള സംസ്ഥാന ഹോക്കി താരവുമായ ഷംസീർ ഓലിയാട്ടിൽനിന്ന് ക്യാപ്റ്റൻ ടി.വി. റിയാസ് ജഴ്സി സ്വീകരിച്ചു. 13 വർഷമായി സംഘടന തലത്തിൽ മികച്ചുനിന്ന ടി.സി.എഫിന്റെ പുതിയ ചുവടുവെപ്പാണ് ക്രിക്കറ്റ് ക്ലബ് രൂപവത്കരണം.
വെസ്റ്റേൺ പ്രൊവിൻസ് ക്രിക്കറ്റ് അസോസിയേഷൻ മോർണിങ് ബ്ലൂ ലീഗിലാണ് ടി.സി.എഫ് പങ്കെടുക്കുന്നത്. സെക്രട്ടറി സഫീൽ ബക്കർ, ചീഫ് കോഓഡിനേറ്റർ ഷംസീർ ഓലിയാട്ട്, ക്യാപ്റ്റൻ ടി.വി. റിയാസ് എന്നിവർ സംസാരിച്ചു. അജ്മൽ നസീർ പരിപാടി നിയന്ത്രിച്ചു. ടി.എസ്.എസ് അഡ്വർടൈസിങ്, അസൻഷ്യ ഡയബറ്റിക് എന്നിവരാണ് ടീമിന്റെ സ്പോൺസർമാർ.

