Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ അപ്ഡേഷനുമായി...

പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്

text_fields
bookmark_border
പുതിയ അപ്ഡേഷനുമായി തവക്കൽന ആപ്
cancel

ജി​ദ്ദ: പു​തി​യ അ​പ്ഡേ​ഷ​നു​മാ​യി ത​വ​ക്ക​ൽ​ന ആ​പ്. ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സി​ന്മേ​ലു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്ക് ത​ട​യി​ടു​ന്ന​തി​നാ​ണ് പു​തി​യ അ​പ്ഡേ​ഷ​ൻ. സൗ​ദി പൗ​ര​ന്മാ​ർ​ക്കും രാ​ജ്യ​ത്തെ വി​ദേ​ശി​ക​ൾ​ക്കും കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ഗ​ത സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള മൊ​ബൈ​ൽ ആ​പ്പാ​ണ്​ 'ത​വ​ക്ക​ൽ​ന'.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​സ്ഥി​തി, വാ​ക്​​സി​നേ​ഷ​ൻ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ഇ​തി​ലു​ണ്ടാ​വും. വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ആ​പ്​ ഉ​പ​യോ​ക്താ​വ്​ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യ​യാ​ളാ​ണെ​ന്ന അ​ർ​ഥ​ത്തി​ൽ​ 'ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ്​' കാ​ണി​ക്കും. ആ​പ് തു​റ​ക്കു​േ​മ്പാ​ൾ​ത​ന്നെ കാ​ണി​ക്കു​ന്ന ഈ ​സ്​​റ്റാ​റ്റ​സ്​ സൗ​ദി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും ​ക​ട​ക​ളി​ൽ ക​യ​റാ​നും പൊ​തു​യി​ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​നും എ​ല്ലാം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, കൃ​ത്രി​മ​മാ​യി 'ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ്​' സൃ​ഷ്​​ടി​ച്ച്​ സ്​​ക്രീ​ൻ ഷോ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​പ്പി​െൻറ സെ​ക്യൂ​രി​റ്റി സം​വി​ധാ​നം ക​ടു​പ്പി​ച്ച​ത്. ഇ​നി​മു​ത​ൽ ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ് സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​രൂ​പ​ത്തി​ലാ​ണ്​ പു​തി​യ സെ​ക്യൂ​രി​റ്റി സം​വി​ധാ​നം ചേ​ർ​ത്ത്​​ അ​പ്ഡേ​ഷ​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ് സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സെ​ക്യൂ​രി​റ്റി പോ​ളി​സി കാ​ര​ണം സാ​ധി​ക്കി​ല്ലെ​ന്ന മെ​സേ​ജാ​വും ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ൽ ല​ഭി​ക്കു​ക. ആ​പ്പി​ൾ ഫോ​ണു​ക​ളി​ൽ വെ​ള്ള​നി​റ​ത്തി​ലു​ള്ള സ്ക്രീ​നും. ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ് സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ക്കു​ന്ന​തി​ന്​ മാ​ത്ര​മാ​ണ്​ വി​ല​ക്ക്. ഹെ​ൽ​ത്ത് പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ മ​റ്റു കാ​ര്യ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ക്കു​ന്ന​തി​ന്​ ഇ​പ്പോ​ഴും സാ​ധി​ക്കും.

സ്ക്രീ​ൻ ഷോ​ട്ട് കാ​ണി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് പി​ടി​ക്കാ​ൻ ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ത​വ​ക്ക​ൽ​ന സ്​​റ്റാ​റ്റ​സി​െൻറ ചു​റ്റും മൂ​വി​ങ്​ ഫ്രെ​യിം കൊ​ടു​ത്ത് അ​പ്ഡേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. അ​തി​ന്​ പു​റ​മെ​യാ​ണി​പ്പോ​ൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ല​ക്ഷ്യ​മി​ട്ട്​ പു​തി​യ അ​പ്​​ഡേ​ഷ​ൻ. വാ​ക്സി​ൻ എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക സ്​​റ്റാ​റ്റ​സ് ഉ​ൾ​പ്പെ​ടു​ത്തി​യും ത​വ​ക്ക​ൽ​ന അ​ടു​ത്തി​ടെ അ​പ്ഡേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. നാ​ട്ടി​ൽ​നി​ന്ന് ആ​പ്പി​ൽ പു​തു​താ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ത​വ​ക്ക​ൽ​ന വീ​ണ്ടും ഓ​ർ​മ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, സൗ​ദി​യി​ൽ​നി​ന്ന് നേ​ര​ത്തെ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഫോ​ൺ ന​മ്പ​ർ ആ​ക്റ്റീ​വ് ആ​ണെ​ങ്കി​ൽ നാ​ട്ടി​ൽ​നി​ന്ന് ത​വ​ക്ക​ൽ​ന ആ​പ്പി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tawakkalna
News Summary - Tawakkalna app with new update
Next Story