റമദാനിൽ തവക്കൽന ആപ്ലിക്കേഷനിൽ സേവനങ്ങൾ വിപുലമാക്കി
text_fieldsജിദ്ദ: റമദാൻ മാസത്തിൽ വിശ്വാസികൾക്ക് ആരാധനകളും മതപരമായ മറ്റു ആവശ്യങ്ങളും സൂക്ഷ്മമായും സുഗമമായും നിറവേറ്റുന്നതിന് സമഗ്ര ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽന’യിൽ മതപരമായ സേവനങ്ങളുടെ പാക്കേജ് വിപുലമാക്കി.
ഉയർന്ന കൃത്യതയോടെ ഖിബ്ലയുടെ ദിശ നിർണയിക്കുന്നതിനുള്ള സേവനം, മക്ക, മദീന ഇരുഹറമുകളിലും തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകുന്ന ഇമാമുമാരുടെ വിവരങ്ങൾ, ഖുർആൻ പാരായണം ചെയ്യാനുള്ള സൗകര്യം, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രാർഥനാസമയങ്ങൾ അറിയാനുള്ള സേവനം തുടങ്ങിയവ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്ലിക്കേഷൻ വഴി എളുപ്പവും ലളിതവുമായ ഘട്ടങ്ങളിലൂടെ ജീവകാരുണ്യ സംഭാവനകൾ നൽകുന്നതിനും അനാഥരെ സ്പോൺസർ ചെയ്യുന്നതിനും അവർക്ക് സംഭാവനകൾ നൽകുന്നതിനും ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന ‘ഇഹ്സാൻ’ സേവനങ്ങളുടെ പാക്കേജും സേവനങ്ങളിൽ ഉൾപ്പെടുന്നു. ആപ്ലിക്കേഷൻ നൽകുന്ന മനാസിക് പോർട്ടലിൽ മക്കയിൽ ഉംറ നിർവഹിക്കുന്നതിനും മദീനയിലെ റൗദ ഷരീഫിൽ പ്രാർഥന നടത്തുന്നതിനുമുള്ള അനുമതികൾ നേടാനും കാണാനും അനുവദിക്കുന്നു.
വിവിധ സർക്കാർ ഏജൻസികളുമായുള്ള സഹകരണത്തിലൂടെ 650 ലധികം സർക്കാർ സേവനങ്ങൾ നൽകുന്നത് ആപ്ലിക്കേഷനിൽ തുടരുന്നതിന് പുറമെയാണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

