Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ത​വ​ക്ക​ൽ​നാ'...

'ത​വ​ക്ക​ൽ​നാ' അ​വ​യ​വ​ദാ​ന ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​ന​മാ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
ത​വ​ക്ക​ൽ​നാ അ​വ​യ​വ​ദാ​ന ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​ന​മാ​രം​ഭി​ക്കു​ന്നു
cancel
camera_alt

സ​ദ്​​യ​യും സൗ​ദി അ​വ​യ​വ​മാ​റ്റ കേ​ന്ദ്ര​വും ത​മ്മി​ൽ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു 

ജി​ദ്ദ: 'ത​വ​ക്ക​ൽ​നാ' ആ​പ്ലി​ക്കേ​ഷ​നി​ൽ അ​വ​യ​വ​ദാ​ന ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​ന​മാ​രം​ഭി​ക്കു​ന്നു. കി​രീ​ടാ​വ​കാ​ശി​യും സൗ​ദി അ​തോ​റി​റ്റി​ ഫോ​ർ ഡേ​റ്റ ആ​ൻ​ഡ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ (സ​ദ്​​യ) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്. സൗ​ദി അ​വ​യ​വ​മാ​റ്റ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച്​ ത​വ​ക്ക​ൽ​നാ ​വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും മൊ​ബൈ​ൺ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യു​മാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ സേ​വ​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​​ 'സ​ദ്​​യ' വ്യ​ക്ത​മാ​ക്കി.

അ​വ​യ​വ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ സേ​വി​ക്കു​ക​യും മാ​നു​ഷി​ക​മാ​യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും അ​തി​നെ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.'ത​വ​ക്ക​ൽ​നാ' സം​വി​ധാ​ന​ത്തി​ലൂ​ടെ സൗ​ദി അ​വ​യ​വ​മാ​റ്റ കേ​ന്ദ്ര​വു​മാ​യു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തും. അ​വ​യ​വ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്രോ​ഗ്രാ​മി​ൽ ചേ​രു​ന്ന​തി​നു​ള്ള പ്ര​ക്രി​യ​ക​ളാ​യി​രി​ക്കും ല​ഭ്യ​മാ​ക്കു​ക. റ​ദ്ദ്​ ചെ​യ്യ​ൽ, ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ സേ​വ​ന​ദാ​താ​വി​നു​ള്ള കാ​ർ​ഡ്​ എ​ന്നീ​ സേ​വ​ന​ങ്ങ​ൾ പി​ന്നീ​ട്​ ചേ​ർ​ക്കും.

അ​വ​യ​വ​ദാ​നം എ​ളു​പ്പ​മാ​ക്കാ​നും ആ ​സം​സ്​​കാ​രം പ്ര​ച​രി​പ്പി​ക്കാ​നു​മാ​ണ്​ സൗ​ദി അ​വ​യ​വ​മാ​റ്റ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.അ​തേ​സ​മ​യം, സ​ദ്​​യ​യും സൗ​ദി അ​വ​യ​വ​മാ​റ്റ കേ​ന്ദ്ര​വും ത​മ്മി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. സൗ​ദി അ​തോ​റി​റ്റി​ ഫോ​ർ ഡേ​റ്റ ആ​ൻ​ഡ്​​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ധാ​വി ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ ശ​റ​ഫ്​ അ​ൽ​ഗാ​മി​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സൗ​ദി അ​വ​യ​വ​മാ​റ്റം കേ​ന്ദ്രം പ്ര​തി​നി​ധി​ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഗു​നൈ​മും സ​ദ്​​യ പ്ര​തി​നി​ധി​ എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ല്ല അ​ൽ​ഇൗ​സ​യു​മാ​ണ്​​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്. സൗ​ദി അ​വ​യ​വ​മാ​റ്റ കേ​ന്ദ്ര​വു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​തി​നെ അ​തോ​റി​റ്റി മേ​ധാ​വി സ്വാ​ഗ​തം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tavakkalna App
Next Story