Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലു സൗദി...

ലുലു സൗദി ഹൈപ്പർമാർക്കറ്റുകളിൽ ‘ടേസ്​റ്റ്​ ഓഫ് ഈജിപ്ത്’ ഫെസ്​റ്റിന് തുടക്കമായി

text_fields
bookmark_border
ലുലു സൗദി ഹൈപ്പർമാർക്കറ്റുകളിൽ ‘ടേസ്​റ്റ്​ ഓഫ് ഈജിപ്ത്’ ഫെസ്​റ്റിന് തുടക്കമായി
cancel

റിയാദ്: ഈജിപ്ഷ്യൻ സംസ്കാരത്തി​െൻറയും തനത് രുചികളുടെയും വിരുന്നൊരുക്കിക്കൊണ്ട് സൗദി അറേബ്യയിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും ‘ടേസ്​റ്റ്​ ഓഫ് ഈജിപ്ത്’ ഫെസ്​റ്റിന് തുടക്കമായി. റിയാദിലെ മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സൗദിയിലെ ഈജിപ്ഷ്യൻ അംബാസഡർ ഇഹാബ് അബു സ്രെയ് ഫെസ്​റ്റി​െൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഫെസ്​റ്റി​െൻറ ഭാഗമായി ഈജിപ്ഷ്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, നേരിട്ട് ഇറക്കുമതി ചെയ്ത ഫ്രെഷ് പഴം-പച്ചക്കറികൾ, ഈജിപ്തി​െൻറ പരമ്പരാഗത വിഭവങ്ങൾ ആസ്വദിക്കാനുള്ള പ്രത്യേകം സ്​റ്റാളുകൾ എന്നിവ അംബാസഡർ സന്ദർശിച്ചു. ആട്രിയത്തിൽ സംഘടിപ്പിച്ച വിപുലമായ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഈജിപ്തി​െൻറ പരമ്പരാഗത ‘തനൂറ’ നൃത്തവും അരങ്ങേറി. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി പിരമിഡ് മാതൃകയിൽ തയാറാക്കിയ ഭീമൻ കേക്ക് ചടങ്ങിൽ അംബാസഡർ മുറിച്ചു.

ഈജിപ്തും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം ഫെസ്​റ്റിവലുകൾ സഹായിക്കുമെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു. ഇതിനായി മുൻകൈയെടുത്ത ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച അദ്ദേഹം, ഗുണനിലവാരമുള്ള ഈജിപ്ഷ്യൻ ഉൽപ്പന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഏറ്റവും മികച്ച അന്താരാഷ്​ട്ര ഉൽപ്പന്നങ്ങളും തനത് രുചിക്കൂട്ടുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ലുലുവി​െൻറ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ‘ടേസ്​റ്റ്​ ഓഫ് ഈജിപ്ത്’ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ തനത് ഉൽപ്പന്നങ്ങളും സംസ്കാരവും സൗദിയിലെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി ലുലു തുടർച്ചയായി സംഘടിപ്പിച്ചുപോരുന്ന ഇത്തരം വേറിട്ട ഫെസ്​റ്റിവലുകൾക്ക് മുമ്പും വലിയ ജനശ്രദ്ധയും പ്രശംസയും ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalLuLu HypermarketSaudi ArabiaTaste of Egypt
News Summary - 'Taste of Egypt' festival launched at LuLu Saudi Hypermarkets
Next Story