യാംബുവിലും രുചി ഉത്സവം; ‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോ അരേങ്ങറി
text_fields‘വിജയ് ദം ദം ബിരിയാണി’ യാംബു റോഡ് ഷോയുടെ ഭാഗമായി നടന്ന മത്സരത്തിൽ പങ്കെടുത്ത മത്സരാർഥികളും വിധികർത്താക്കളായ ഷെഫുമാരും
യാംബു: ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ടും’ സൗദിയിലുടനീളം സംഘടിപ്പിച്ചു വരുന്ന ‘വിജയ് ദം ദം ബിരിയാണി’ മെഗാ മത്സരത്തോടനുബന്ധിച്ച് യാംബുവിൽ റോഡ് ഷോ അരങ്ങേറി. യാംബുവിലെ എൻകംഫർട്ട്സ് ഫുഡ് ആൻഡ് അക്കമഡേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രവാസികളുടെ രുചിയുത്സവമായി മാറി. 15 പേരാണ് പാചക മത്സരത്തിൽ മാറ്റുരച്ചത്. വീട്ടിൽനിന്നും തയ്യാറാക്കി കൊണ്ടുവന്ന ബിരിയാണിയുമായി മത്സരിച്ച ഇവരിൽനിന്നും ‘ലാറ്ററൽ എൻട്രി’യിലൂടെ ‘ബിരിയാണി ദം സ്റ്റാറായി റാഷിദ ഷമീറും ‘ബിരിയാണി രാജ'യായിഅൽത്താഫ് കിഴാറ്റൂരും സെമി ഫൈനലിലേക്ക് ‘ഗോൾഡൻ ടിക്കറ്റ്’ കരസ്ഥമാക്കി. ഷെഫുമാരായ അബ്ദുൽ ഷകീർ, ഷിബു കുഞ്ഞുമോൻ (കാപ്സികം റെസ്റ്റോറന്റ്, ഉംലുജ്) വിധികർത്താക്കളാണ് വിലയിരുത്തിയത്.അക്നെസ് യാംബു മാനേജിങ് ഡയറക്ടർ ആഷിഫ് പെരിന്തൽമണ്ണ, എലൈറ്റ് മിഷൻ ട്രേഡിങ്ങ് കോൺട്രാക്ടിങ് കമ്പനി യാംബു പ്രൊജക്റ്റ് മാനേജർ ഷഫീഖ് ഇസ്മാഈൽ, തനിമ യാംബു സോണൽ പ്രസിഡൻറ് സലിം വേങ്ങര, ‘ഗൾഫ് മാധ്യമം’ പ്രതിനിധികളായ സാദിഖലി തുവ്വൂർ, ഷബിൻ മുഹമ്മദ്, പി.കെ. സിറാജ്, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവരും വിജയ് മസാല, ഫ്രണ്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഷംന റിയാസ്, നൗഷാദ് വി. മൂസ എന്നിവർ അവതാരകരായി. യാംബുവിലെ ഗായകരുടെ സംഗീത വിരുന്നും മലർവാടി ബാലസംഘം കുരുന്നുകളുടെ കലാപ്രകടനങ്ങളും അരങ്ങേറി.
മത്സരവിജയികൾക്കും പരിപാടികൾ അവതരിപ്പിച്ചവർക്കും വിജയ് മസാല, സിറ്റി ഫ്ലവർ, ഫ്രണ്ടി സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നാസർ നടുവിൽ (കെ.എം.സി.സി), അജോ ജോർജ്ജ് (നവോദയ), സലിം വേങ്ങര (തനിമ), സഫീൽ കടന്നമണ്ണ (യൂത്ത് ഇന്ത്യ), നസീഫ് മാറഞ്ചേരി (പ്രവാസി വെൽഫെയർ), നിയാസ് യൂസുഫ് (മീഡിയവൺ) തുടങ്ങിയവർ വിതരണം ചെയ്തു. യൂത്ത് ഇന്ത്യ യാംബു ചാപ്റ്റർ പ്രസിഡൻറ് സഫീൽ കടന്നമണ്ണയുടെ നേതൃത്വത്തിൽ തനിമ, യൂത്ത് ഇന്ത്യ വളൻറിയർമാരാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.സെമി ഫൈനൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് അരങ്ങേറുക. റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്നവർക്ക് 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ 50,000 റിയാലിെൻറ മെഗാ സമ്മാനങ്ങൾ ലഭിക്കും. പ്രമുഖ ഷെഫുമാരായ സുരേഷ് പിള്ള, ആബിദ റഷീദ്, അവതാരകനും പാചകവിദഗ്ധനുമായ രാജ് കലേഷ് ഫിനാലെയിൽ വിധികർത്താക്കളായി എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

