Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടാസ്ക് തേക്കേപ്പുറം ദമ്മാം ബാഡ്മിന്റൺ ടൂർണമെന്റ് -ടീം ഐലന്റ് ജേതാക്കൾ
text_fieldsbookmark_border
ദമ്മാം: ടാസ്ക് തേക്കേപ്പുറം ദമ്മാം ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ദമ്മാം ബാഡ്മിന്റൺ പ്രോ ക്ലബ്ബിൽ വെച്ച് നടന്ന ആവേശകരമായ മത്സരത്തിൽ ടീം ഐലന്റ് ജേതാക്കളായി. നേരത്തെ നടന്ന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ 68 പോയിന്റോടെ മുന്നിട്ട് നിന്നെങ്കിലും ടീം തോപ്പിൽ ഫൈനലിൽ ഐലാന്റിനോട് തോറ്റ് റണ്ണേഴ്സ് ആയി. ഐലന്റിന് വേണ്ടി അലി, ഇഹ്സാൻ, ഇഹ്തിഷാമ് എന്നിവരും തൊപ്പിലിനു വേണ്ടി ഫഹദ്, നാസിഫ്, സാബിഖ്, ജംഷി എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ടാസ്ക് പ്രസിഡന്റ് ഉമ്മു ഒജി, വർക്കിങ് പ്രസിഡന്റ് ആബിദ്, സെക്രട്ടറി നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് ട്രോഫിയും മെഡലുകളും ചടങ്ങിൽ സമ്മാനിച്ചു.
Next Story

