ടാസ്ക് കോഴിക്കോട് തെക്കേപ്പുറം ഫുട്ബാളിന് ദമ്മാമിൽ തുടക്കം
text_fieldsദമ്മാമിൽ നടന്ന 40ാമത് ടാസ്ക് കോഴിക്കോട് തെക്കേപ്പുറം
ഫുട്ബാൾ മേളയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദമ്മാം: കോഴിക്കോട് തെക്കേപുറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 40ാമത് കാപ്പിൻ ഡെക്സ് ടാസ്ക് ഫുട്ബാൾ ടൂർണമെന്റിന് ദമ്മാമിലെ ഗ്രോത്ത് സ്റ്റേഡിയത്തിൽ വർണശബളമായ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ നൂറുകണക്കിന് തെക്കേപ്പുറം കുടുംബാംഗങ്ങൾ പങ്കെടുത്തു. കളിക്കാരും കുട്ടികളും അണിനിരന്ന വർണാഭമായ മാർച്ച് പാസ്റ്റിൽ ടീം ഐലൻഡ് മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടി. ടീം വെൽക്കം രണ്ടാം സ്ഥാനവും സ്വന്തമാക്കി.
കെ.വി. ഹസ്സൻ കോയ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടാസ്ക് വർക്കിങ് പ്രസിഡന്റ് കെ.വി. ആബിദ് സ്വാഗതം പറഞ്ഞു. ഒജിൻ ഉമർ കോയ, വിശിഷ്ടാതിഥികൾ, മുഖ്യ സ്പോൺസർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സീനിയർ വിഭാഗത്തിൽ തോപ്പിൽ എച്ച്.എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജുബൈലിനെ തോൽപിച്ചപ്പോൾ ഐലൻഡും വെൽകവും നടന്ന മത്സരം സമനിലയിൽ പിരിഞ്ഞു. ഡ്രീംസ് ഒരു ഗോളിന് പാരമൗണ്ടിനെ തോൽപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ തോപ്പിൽ എച്ച്.എഫ്.സി ടീം വെൽക്കത്തെയും (2-1), വൈ.എം.സി ജുബൈൽ യുനൈറ്റഡ് നാല് ഗോളുകൾക്ക് പാരമൗണ്ടിനെയും (സൂപ്പർ സീനിയർ) പരാജയപ്പെടുത്തി. സബ് ജൂനിയർ കുരുന്നുകളുടെ മത്സരത്തിൽ ടീം ഐലൻഡ് ഒരു ഗോളിന് വെൽകത്തെയും ഡ്രീംസ് ഒന്നിനെതിരെ മൂന്നിന് പാരമൗണ്ടിനെയും ടീം തോപ്പിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജുബൈലിനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

