‘തസ്ബീഹ് മാലയുടെ നൂല്’ പുസ്തകം പ്രകാശനം ചെയ്തു
text_fieldsജാബിർ സുലൈം രചിച്ച തസ്ബീഹ് മാലയുടെ നൂല് പുസ്തകത്തിന്റെ സൗദിതല പ്രകാശനം സമീർ ബിൻസി നിർവഹിച്ചപ്പോൾ
ദമ്മാം: സൂഫിഗാന രചയിതാവും ഗായകനുമായ ജാബിർ സുലൈം രചിച്ച തസ്ബീഹ് മാലയുടെ നൂല് പുസ്തകത്തിന്റെ സൗദിതല പ്രകാശനം ദമ്മാം സൈഹാത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയിൽ സൂഫിഗായകൻ സമീർ ബിൻസി പ്രകാശനം നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യ കോപ്പി സൗദി മലയാളിസമാജം സൗദി പ്രസിഡൻറും സാംസ്കാരിക പ്രവർത്തകനുമായ മാലിക്ക് മഖ്ബൂൽ ഏറ്റുവാങ്ങി.
സൂഫിഗാനങ്ങളോടും അനുഭവങ്ങളോടും ചേർന്നുനിൽക്കുന്ന പുസ്തകമാണിതെന്ന് സ്വാഗതം ആശംസിച്ച മുഹ്സിൻ ആറ്റാശ്ശേരി അഭിപ്രായപ്പെട്ടു. പ്രണയപ്പൊരുളായ റബ്ബിനെ അറിഞ്ഞും ആസ്വദിച്ചും കർമങ്ങളെ അനുഷ്ഠാനതലത്തിനു പുറമെ പ്രണയ ചേഷ്ഠകളായി ഉൾക്കൊള്ളാനും അവയുടെ പൊരുളിലേക്ക് ആഴ്ന്നിറങ്ങാനും വായനക്കാരെ ഈ പുസ്തകം സഹായിക്കുമെന്ന് സമീർ ബിൻസി കൂട്ടിച്ചേർത്തു. ഗസൽ ഗായകൻ റൗഫ് ചാവക്കാട്, റഹ്മാൻ കാര്യാട്, ജംഷാദ് കണ്ണൂർ, ഫൈസൽ കുറ്റ്യാടി, നജീബ് ചീക്കിലോട്, ഒ.പി. ഹബീബ്, അസീസ് തുടങ്ങിയവർ പങ്കെടുത്തു. ഷബീർ ചാത്തമംഗലം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

