തർതീൽ ഖുർആൻ ഫിയസ്റ്റ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsഅസീർ: റമദാനിനോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) പ്രവാസി വിദ്യാർഥികൾക്കും യുവാക്കൾക്കും സംഘടിപ്പിക്കുന്ന ‘തർതീൽ-23’ സൗദി വെസ്റ്റ് നാഷനൽ സ്വാഗതസംഘം രൂപവത്കരിച്ചു. മേയ് അഞ്ചിന് അസീറിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽതല തർതീലിൽ, 916 യൂനിറ്റ് കേന്ദ്രങ്ങളിൽനിന്നും സെക്ടർ സോൺ മത്സരങ്ങളിൽനിന്നും ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകളാണ് മത്സരിക്കുക. ‘തർതീലി’ന്റെ ആറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്.
കിഡ്സ്, ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിള് എന്നീ വിഭാഗങ്ങളിലായി രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല, ഖുർആൻ കഥപറയൽ, ഖുർആൻ ക്വിസ്, തിലാവത്, ഹിഫ്ള് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. സാമൂഹിക ജീവിതത്തിന് ഖുർആൻ നൽകുന്ന പ്രാധാന്യം ഓർമപ്പെടുത്തുന്ന ഖുർആൻ സെമിനാർ, ഖുർആൻ അവതരിച്ച ചരിത്രപ്രദേശങ്ങളുടെ സാംസ്കാരിക പ്രദർശനമായ ഖുർആൻ എക്സ്പോ തുടങ്ങിയവ അനുബന്ധമായും നടക്കും.
മൂല്യശോഷണം സംഭവിക്കുന്ന സാമൂഹികക്രമങ്ങൾ ഖുർആൻ സെമിനാറിൽ ചർച്ചയാകും. ചരിത്രശേഷിപ്പിന്റെ അന്വേഷണവും ഓർമപ്പെടുത്തലും പുതുതലമുറക്ക് പകർന്നുനൽകലാണ് ഖുർആൻ എക്സ്പോ കൊണ്ട് ലക്ഷ്യമാക്കുന്നത്.
മക്ക, മദീന, യാംബു, ജിദ്ദ സിറ്റി, ത്വാഇഫ്, ജിദ്ദ നോർത്ത്, അസീർ, ജീസാൻ, അൽ ബഹ, തബൂക്ക് തുടങ്ങിയ സോണുകളിൽനിന്നുള്ള മത്സരാർഥികളാണ് നാഷനൽ തർതീലിൽ മാറ്റുരക്കുക. സ്വാഗതസംഘ രൂപവത്കരണ കൺവെൻഷൻ സാജിദ് സഖാഫി ഉദ്ഘാടനം ചെയ്തു. നാഷനൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ അധ്യക്ഷത വഹിച്ചു. നാഷനൽ ചെയർമാൻ അഫ്സൽ സഖാഫി ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: മഹ്മൂദ് സഖാഫി (ചെയർ), അബ്ദുല്ല ദാരിമി അശ്റഫ് സഖാഫി പെരുമുഖം, മുജീബ് നജ്റാൻ, ഹനീഫ് ഹിമമി (വൈസ് ചെയർ), അബ്ദുസ്സലാം കുറ്റ്യാടി (ജന. സെക്ര), റഹ്മത്തുല്ല, സൈനുദ്ദീൻ അമാനി, മുജീബ് പൊന്നാട്, മുഹ്യുദ്ദീൻ മാവൂർ (ജോ. സെക്ര), ലിയാഖത്ത് മൂത്തേടം, സാജിദ് സഖാഫി, ഷുക്കൂർ മഹായിൽ, ജബ്ബാർ ഹാജി നജ്റാൻ, അബ്ദുൽ മന്നാൻ അബഹ, സുൽഫി പതിമംഗലം (ഫിനാൻസ്), മുഹമ്മദലി മുക്കം, ശഫീഖ് മോങ്ങം, യൂസുഫ് ആലത്തിയൂർ, ഷാഹുൽ വാദിയാൻ, ലത്തീഫ് കണ്ണൂർ (സ്റ്റേജ് ആൻഡ് സൗണ്ട് ), സത്താർ കണ്ണൂർ, അബ്ദുറസാഖ് സനാഇയ്യ, രായിൻകുട്ടി, ഫൈസൽ നാട്യമംഗലം, മുസ്തഫ മസ്കി, നാസർ (ഫുഡ്), ഹംസ സവാദ്, കബീർ പാലപ്പറ്റ, സിദ്ദീഖ് മുസ്ലിയാർ കുറ്റിപ്പുറം, സക്കീർ, മുഹമ്മദ് ചെറൂപ്പ (ഗതാഗതം), ഡോ. മുഹ്സിൻ, ഡോ. ഫൈസൽ, ത്വാഹിർഷ, ഇല്യാസ് മുണ്ടംപറമ്പ്, പ്രഫ. ഷാഹുൽ (ഗിഫ്റ്റ്), റാഷിദ് മുസ്ലിയാർ കണ്ണൂർ, ഖാദർ മുസ്ലിയാർ, അൻസാർ കൊല്ലം, നൗഫൽ നഈമി, അഷ്കർ സഖാഫി (ഗസ്റ്റ് സ്വീകരണം), കുഞ്ഞിപ്പ അൽ സർഹാൻ, അബ്ദുറഹ്മാൻ ഇർഫാനി, മുഹമ്മദ്കുട്ടി, പ്രഫ. ജാബിർ, മഅറൂഫ് (അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

