Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള വംശഹത്യ -പ്രവാസി വെൽഫെയർ

text_fields
bookmark_border
Manipur
cancel
camera_alt

പ്രവാസി വെൽഫെയർ ബത്‌ഹ ഗുറാബി ഏരിയ സംഘടിപ്പിച്ച മണിപ്പൂർ വംശീയ ഉന്മൂലനത്തിനെതിരെയുള്ള പ്രതിഷേധ സംഗമം

റിയാദ്: സംഘപരിവാർ പ്രത്യയശാസ്ത്ര പിൻബലത്തോടെ മണിപ്പൂരിൽ നടക്കുന്ന ക്രിസ്ത്യൻ ഗോത്രവർഗ വംശഹത്യയിൽ പ്രതിഷേധിച്ച് പ്രവാസി വെൽഫയർ ബത്ഹ ഗുറാബി ഏരിയകൾ പ്രതിഷേധ സംഗമം നടത്തി. മണിപ്പൂരിൽ നടക്കുന്നത് ഭരണകൂട പിന്തുണയോടെയുള്ള വംശീയ ഉന്മൂലനമാണ്.

മനുഷ്യർക്കിടയിൽ വെറുപ്പ് പ്രചരിപ്പിച്ച് ഭരണത്തുടർച്ചയും ആധിപത്യവുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരകളാക്കപ്പെട്ട മനുഷ്യർക്കെതിരെ ക്രൂരമായ പീഡനങ്ങളും അക്രമങ്ങളും തുടർച്ചയായ മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും അക്രമം തടയാനോ നിഷ്പക്ഷമായ അന്വേഷണം നടത്താനോ സാധിക്കാത്ത കേന്ദ്ര ഗവൺമെൻറി​െൻറ കലാപകാരികളോടുള്ള സൗമനസ്യം നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്. പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി അംഗം ശിഹാബ് കുണ്ടൂർ അധ്യക്ഷത വഹിച്ചു. സലീം മാഹി വിഷയാവതരണം നടത്തി. ഇരകളോടുള്ള ഐക്യദാർഢ്യ ഗാനം ആലപിച്ചും മെഴുകുതിരി കത്തിച്ചും പ്രവർത്തകർ പ്രതിഷേധ സംഗമത്തിൽ പങ്കാളികളായി. ഫൈസൽ കൊല്ലം, അലി ആറളം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എൻ.എൻ. ദാവൂദ് സ്വാഗതവും ഷമീർ തലശ്ശേരി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - targeting Christians in Manipur
Next Story