തറവാട് വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സംഘടിപ്പിച്ചു
text_fieldsതറവാട് കുടുംബ കൂട്ടായ്മ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സോമശേഖർ വിളക്ക് തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തറവാട് കുടുംബ കൂട്ടായ്മ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. തറവാട് കാരണവർ സോമശേഖർ വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കാര്യദർശി ഷെറിൻ മുരളി, കലാകായികദർശി സുധീർ കൃഷ്ണൻ, ഖജാൻജി ശ്രീലേഷ് പറമ്പൻ, പൊതുസമ്പർക്കദർശി ഷാജഹാൻ അഹമ്മദ് ഖാൻ എന്നിവർ നേതൃത്വം നല്കി.
ചടങ്ങിൽ അഭിനവ് ശ്രീകുമാർ വിഷു സന്ദേശവും വൈഷ്ണവ പള്ളിയാന ഈസ്റ്റർ സന്ദേശവും പ്രണവ് ഗോപൻ ഈദ് സന്ദേശവും നൽകി. വിഷുവിനെ ഓർമപ്പെടുത്തി തറവാട്ടിലെ അംഗങ്ങൾ വിഷുക്കണി ഒരുക്കുകയും കാരണവർ എല്ലാ കുടുംബാംഗങ്ങൾക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തു. ഈസ്റ്ററിനെ ഓർമപ്പെടുത്തി അപ്പവും മുന്തിരിച്ചാറും ഈദിനെ ഓർമപ്പെടുത്തി ഈന്തപ്പഴവും നൽകുകയുണ്ടായി.
തറവാട്ടിലെ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, മാർഗംകളി, ഡാൻസ്, പാട്ടുകൾ, കുട്ടികളുടെ വർണാഭമായ കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഗോകുൽ പ്രസാദ് കലാപരിപാടിയുടെ അവതാരകനായി. ചടങ്ങിൽ പദ്മിനി യു. നായർ, വിഷ്ണു എന്നിവർ അതിഥികളായി. ഷാജഹാൻ അഹമ്മദ് ഖാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

