Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആദ്യ തറാവീഹ്​:...

ആദ്യ തറാവീഹ്​: മസ്​ജിദുന്നബവിയും മുറ്റങ്ങളും നിറഞ്ഞു കവിഞ്ഞു

text_fields
bookmark_border
ആദ്യ തറാവീഹ്​: മസ്​ജിദുന്നബവിയും മുറ്റങ്ങളും നിറഞ്ഞു കവിഞ്ഞു
cancel

മദീന: റമദാനിലെ ആദ്യ തറാവീഹ്​ നമസ്​കാരത്തിൽ മസ്​ജിദുന്നബവിയും മുറ്റങ്ങളും നിറഞ്ഞു കവിഞ്ഞു. സ്വദേശികളും വിദേ ശികളും സന്ദർശകരുമടക്കം ആയിരങ്ങളാണ്​ ആദ്യ തറാവീഹ്​ നമസ്​കാരത്തിൽ പ​​െങ്കടുത്തത്​. മേഖല ഗവർണറുടെ നിർദേശത്തെ തുടർന്ന്​ നമസ്​കരിക്കാനെത്തുന്നവർക്ക്​ വേണ്ട എല്ലാ സൗകര്യങ്ങളും മസ്​ജിദുന്നബവി കാര്യാലയം ഒരുക്കിയിരുന്നു. കവാടങ്ങൾ പൂർണമായും തുറന്നിട്ടു. ഹറമിനകത്തും പുറത്ത്​ മുറ്റങ്ങളിലും സേവനത്തിനായി ഉദ്യോഗസ്​ഥരെ നിയോഗിക്കുകയും ചെയ്​തിരുന്നു. ഡോ. അബ്​ദുല്ല ബിൻ അബ്​ദുറഹ്​മാൻ അൽബഇൗജാൻ, ശൈഖ്​ അഹ്​മദ്​ ബിൻ ത്വാലിബ്​ ബിൻ ഹുമൈദ്​ എന്നിവരാണ്​ തറാവീഹ്​ നമസ്​കാരത്തിന്​ നേതൃത്വം നൽകിയത്​.

Show Full Article
TAGS:taraveeh ramadan saudi saudi news 
Next Story