താനൂർ പ്രവാസി കൂട്ടായ്മ പ്രഥമ പ്രവാസി സംഗമം
text_fieldsകുഞ്ഞിക്കോയ താനൂർ (പ്രസി.), ജാഫർ താനൂർ (ജന. സെക്ര.), ഷെഫീഖ് താനൂർ (ട്രഷറർ)
ജുബൈൽ: താനൂർ പ്രവാസി കൂട്ടായ്മ കമ്മിറ്റി രൂപവത്കരണവും പ്രഥമ പ്രവാസി സംഗമവും ജുബൈൽ ഫിഷ് മാർക്കറ്റിലെ സഫ്റോൺ റസ്റ്റാറന്റിൽ നടന്നു.
ഷഫീഖ് താനൂർ ആമുഖ പ്രഭാഷണം നടത്തി. സമകാലിക പ്രവാസി വിഷയങ്ങളെക്കുറിച്ചും പ്രവാസികൾ ആർജ്ജിക്കേണ്ട നേതൃത്വ ഗുണങ്ങളെക്കുറിച്ചും വിശദീകരിച്ച് സഫീർ മുഹമ്മദ് ക്ലാസ് നയിച്ചു.
ചടങ്ങിൽ താനൂർ പ്രവാസി കൂട്ടായ്മയുടെ പ്രഥമ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫിസറായ ജയൻ തച്ചൻപാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഇ.പി. സിദ്ധീഖ്, കെ.ടി. റസാഖ്, എ.പി. അഷ്റഫ് (രക്ഷാധികാരികൾ), കുഞ്ഞിക്കോയ താനൂർ (പ്രസി.), പ്രകാശ് മൂലക്കൽ (സീനിയർ വൈ. പ്രസി.), ഷാഫി എടക്കടപ്പുറം, അനീഷ് താനൂർ, റസാക്ക് അഞ്ചുടി (വൈ. പ്രസി.), ജാഫർ താനൂർ (ജന. സെക്ര.), യൂനസ് പുതിയകടപ്പുറം (ഓർഗ. സെക്ര.), ജെയ്സ് താനൂർ, അർഷദ് അലി ഓലപ്പീടിക, മുഫ്നാസ് കോറാട് (ജോ. സെക്ര.), ഷെഫീഖ് താനൂർ (ട്രഷറർ), ജലീൽ ഉണ്ണിയാൽ, ജലീൽ എടക്കടപ്പുറം, നൗഷാദ് ചീരാൻകടപ്പുറം, മുഹമ്മദ് അലി വാഴക്കത്തെരുവ്, അബ്ദുൽ റസാക്ക് താനൂർ, സലാം എടക്കടപ്പുറം, അസ്കർ താനൂർ (എക്സിക്യൂട്ടിവ് മെംബർമാർ) എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.
പരിപാടിയിൽ പുതിയ കമ്മിറ്റി അംഗങ്ങളെ ഔദ്യോഗികമായി പരിചയപ്പെടുത്തുകയും ഭാവിപദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു.
എ.പി. അഷ്റഫ്, അനീഷ് താനൂർ, ജാഫർ താനൂർ, യൂനസ് പുതിയ കടപ്പുറം എന്നിവർ സംസാരിച്ചു. കുഞ്ഞിക്കോയ താനൂർ സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

