താനൂർ മണ്ഡലം കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം
നടത്തുന്നു
ജിദ്ദ: 'നേരിനൊപ്പം താനൂരിനൊപ്പം' തലക്കെട്ടിൽ താനൂർ മണ്ഡലം കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയ്യ സഫയർ റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ താനൂർ ഉൾപ്പെടെ കേരളം മുഴുവൻ യു.ഡി.എഫ് അനുകൂല തരംഗമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറിെൻറ നിരവധി അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന് ശ്രദ്ധേയനായ പി.കെ. ഫിറോസ് താനൂരിൽനിന്ന് ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മായിൽ അയ്യായ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസ് ഓൺലൈൻ വഴി പ്രവർത്തകരെ അഭിസംബോധന ചെയ്തു. താനൂരിലെ ജനങ്ങൾ തനിക്ക് നൽകുന്ന സ്നേഹം വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും ഇനിയുള്ള കാലം താനൂർ നിവാസികൾക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഇല്യാസ് കല്ലിങ്ങൽ ആശംസ പ്രസംഗം നടത്തി. താനൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. മൂസ സൈദ് ഓമച്ചപ്പുഴ സ്വാഗതവും ഉബൈദ് നിറമരുതൂർ നന്ദിയും പറഞ്ഞു.
വികസനോന്മുഖ കേരളത്തിന് യു.ഡി.എഫ് ജയം അനിവാര്യം –സൗത്ത് സോൺ കെ.എം.സി.സി
ജിദ്ദ: കേരളത്തിൽ ശാന്തിയും സമാധാനവും വികസനവും ആഗ്രഹിക്കുന്ന ജനത നിയമസഭ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം യു.ഡി.എഫിന് അനുകൂലമായി രേഖപ്പെടുത്തണമെന്ന് ജിദ്ദ കെ.എം.സി.സി സൗത്ത് സോൺ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭ്യർഥിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നാട്ടിലുള്ള കെ.എം.സി.സി അംഗങ്ങൾ ഉൾെപ്പടെയുള്ളവരുമായി സഹകരിച്ച് സജീവമാക്കാനും തീരുമാനിച്ചു.
വെർച്വൽ പ്ലാറ്റ്ഫോമിൽ ചേർന്ന കൺവെൻഷനിൽ സൗത്ത് സോൺ പ്രസിഡൻറ് നസീർ വാവാകുഞ്ഞ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി ദേശീയ നിർവാഹക സമിതി അംഗം നാസർ എടവനക്കാട് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കം കുറിച്ചു. സെയ്തുമുഹമ്മദ് കാഞ്ഞിരപ്പള്ളി, നാസർ വേലഞ്ചിറ, സമീർ സക്കരിയ ബസാർ, നൗഷാദ് പാനൂർ, റസാഖ് കാഞ്ഞിരപ്പള്ളി, ഹനീഫ് കയ്പമംഗലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് താമരക്കുളം സ്വാഗതവും സുബൈർ പാനായിക്കുളം നന്ദിയും പറഞ്ഞു.
കൊടുവള്ളി മണ്ഡലം ജിദ്ദ കെ.എം.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിൻ
ജിദ്ദ: കൊടുവള്ളി നിയോജക മണ്ഡലത്തിൽ കുതന്ത്രങ്ങളിലൂടെ വീണ്ടും രംഗത്തുവന്ന ഇടതുപക്ഷത്തിെൻറ പൊയ്മുഖം തുറന്നുകാണിക്കാനും നാടിെൻറ അന്തസ്സ് ഉയർത്തിപ്പിടിക്കാനും യു.ഡി.എഫ് സ്ഥാനാർഥി എം.കെ. മുനീറിെൻറ വിജയം ഉറപ്പാക്കണമെന്ന് ജിദ്ദ കൊടുവള്ളി മണ്ഡലം കെ.എം.സി.സി ആഹ്വാനം ചെയ്തു. മണ്ഡലത്തിൽനിന്നുള്ള മുഖ്യ പ്രവാസി കൂട്ടായ്മകളിൽ ഒന്നായ ജിദ്ദ കൊടുവള്ളി മണ്ഡലം കെ.എം.സി.സി, വിവിധ പരിപാടികളുമായി ജിദ്ദയിൽ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന് തുടക്കം കുറിച്ചു.
പ്രവാസി സമൂഹത്തിനെതിരെ ശത്രുതാപരമായ സമീപനം കൈക്കൊണ്ട പിണറായി സർക്കാറിെൻറ ജനവിരുദ്ധ സമീപനങ്ങൾ തുറന്നുകാണിക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രചാരണത്തിെൻറ ഭാഗമായി മാർച്ച് 26ന് നടക്കുന്ന ജിദ്ദ കൊടുവള്ളി മണ്ഡലം കെ.എം.സി.സി ഓൺലൈൻ സംഗമത്തിൽ ഡോ. എം.കെ. മുനീർ ഉൾപ്പെടെയുള്ളവർ പെങ്കടുക്കും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കെ.എം.സി.സിയുടെ പരസ്യ ബോർഡ് സ്ഥാപിക്കും. സമൂഹ മാധ്യമങ്ങൾ, പ്രചാരണ റാലികൾ, സമ്മേളനങ്ങൾ തുടങ്ങിയവക്കായി തെരഞ്ഞെടുപ്പ് ഗാനം തയാറാക്കുന്നതുൾപ്പെടെ പരിപാടികൾ കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിക്കും.
വെർച്വൽ മീറ്റിങ്ങിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഒ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഹരിദാസൻ ആവിലോറ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഉസ്മാൻ എടത്തിൽ കാമ്പയിൻ രൂപരേഖ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി താരിഖ് അൻവർ ആരാമ്പ്രം സ്വാഗതവും ട്രഷറർ സലീം മലയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

