ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗ്വതം ലഭിച്ച വി.പി അലി മുഹമ്മദലിക്ക് തനിമയുടെ ആദരം
text_fieldsജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗത്വം ലഭിച്ച വി.പി അലി മുഹമ്മദലിക്കുള്ള തനിമയുടെ ഉപഹാരം സൗദി കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ സമ്മാനിക്കുന്നു
ജിദ്ദ: ഇന്ത്യൻ പ്രവാസികൾക്ക് അഭിമാനമായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗത്വം ലഭിച്ച ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് റയാൻ ഇന്റർനാഷനൽ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ വി.പി അലി മുഹമ്മദലിയെ തനിമ ആദരിച്ചു. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ആശുപത്രി ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി ബോർഡിലേക്കാണ് വി.പി അലി മുഹമ്മദലി നോമിനേറ്റ് ചെയ്യപ്പെട്ടത്. ബോർഡ് അംഗത്വം ലഭിച്ച ആറു പേരിൽ ഏക ഇന്ത്യക്കാരനാണ് അലി മുഹമ്മദലി. ആദ്യമായാണ് ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ബോർഡിൽ ഒരു മലയാളിക്ക് അംഗത്വം ലഭിക്കുന്നത്.
ആദരവ് ചടങ്ങിൽ തനിമ സൗദി കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ അനുമോദന പ്രഭാഷണം നടത്തി. ജിദ്ദയിലെ മലയാളികളുമായി ആത്മബന്ധമുള്ള സ്ഥാപനമാണ് ജിദ്ദ നാഷനൽ ആശുപത്രിയെന്നും അതിന്റെ സ്ഥാപകനായ വി.പി മുഹമ്മദലിയുടെ മകൻ അലി മുഹമ്മദലിക്ക് ലഭിച്ച അംഗീകാരം മലയാളി സമൂഹത്തിനു മുഴുവനായും ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പിതാവും മാർഗദർശിയുമായ വി.പി മുഹമ്മദലിക്ക് ലഭിച്ച അംഗീകാരമാണിതെന്നും പുതിയ നിയമനത്തിലൂടെയും അല്ലാതെയും മലയാളി സമൂഹത്തിന് ഇനിയും സംഭാവനകളും സേവനങ്ങളുമർപ്പിക്കാൻ തയ്യാറെന്നും മറുപടി പ്രസംഗത്തിൽ അലി മുഹമ്മദലി പറഞ്ഞു. തനിമയുടെ ഉപഹാരം എ. നജ്മുദ്ദീൻ അലി മുഹമ്മദലിക്ക് സമ്മാനിച്ചു. സലീം മമ്പാട്, സഫറുല്ല മുല്ലോളി, സി.എച്ച് ബശീർ എന്നിവർ സംബന്ധിച്ചു. കെ.എം അനീസ് സ്വാഗത്വവും മുനീർ ഇബ്രാഹിം നന്ദിയും പറഞ്ഞു. അമീൻ നദ്‌വി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

