തനിമയുടെ കൗൺസലിങ് കോഴ്സ് പൂർത്തിയായി; 32 പേർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
text_fieldsതനിമയുടെ സൈക്കോളജി ആൻഡ് കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾ
ദമ്മാം: പ്രവാസി സമൂഹത്തിലെ വർധിച്ചുവരുന്ന മാനസിക സംഘർഷങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം ലക്ഷ്യമിട്ട് തനിമ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ‘ഇൻറഗ്രേറ്റഡ് കോഴ്സ് ഫോർ കൗൺസലിങ് ആൻഡ് സൈക്കോളജി’ വിജയകരമായി സമാപിച്ചു. ഒരു വർഷം നീണ്ടുനിന്ന പഠനം പൂർത്തിയാക്കിയ 32 പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
കോഴിക്കോട് ആസ്ഥാനമായുള്ള റീഫ് വെൽനസ് ആൻഡ് എക്സലൻസ് എന്ന സ്ഥാപനത്തിെൻറ സാങ്കേതിക സഹകരണത്തോടെയാണ് കോഴ്സ് പൂർത്തീകരിച്ചത്. ഈ മേഖലയിൽ അഭിരുചിയുള്ളവരെ പ്രത്യേകമായി തെരഞ്ഞെടുത്താണ് വിദഗ്ധ പരിശീലനം നൽകിയത്. തനിമ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അൻവർ ഷാഫി അധ്യക്ഷത വഹിച്ചു. തനിമ കേന്ദ്ര സമിതി അംഗം കെ.എം. ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മാനസിക സമ്മർദങ്ങൾ വർധിക്കുന്ന പുതിയ കാലത്ത് പരിശീലനം ലഭിച്ച കൗൺസിലർമാരുടെ സേവനം അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
റീഫ് വെൽനസ് ഡയറക്ടർ ഡോ. ഇ.കെ. മുഹമ്മദ് കോഴ്സിെൻറ ഉള്ളടക്കത്തെയും പരിശീലന രീതികളെയും കുറിച്ച് വിശദീകരിച്ചു. പഠിതാക്കളെ പ്രതിനിധീകരിച്ച് റാഷിദ്, ഡോ. ജൗഷീദ്, അനീസ റഹ്മാൻ, സമീഉല്ല, റൈജു മുതലിഫ് എന്നിവർ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവെച്ചു. തനിമ ലീഡർ മുഹമ്മദ് സിനാൻ ആശംസകൾ നേർന്നു. കോഓഡിനേറ്റർ എസ്.ടി. ഹിഷാം സ്വാഗതവും ഉമർ ഫാറൂഖ് നന്ദിയും പറഞ്ഞു. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

