തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് ഖുര്‍ആന്‍ വിജ്ഞാനമത്സര ജേതാക്കൾ
text_fieldsതനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് ഖുര്‍ആന്‍ വിജ്ഞാന മത്സര ജേതാക്കൾ
ജിദ്ദ: തനിമ സാംസ്കാരികവേദി വെസ്റ്റേൺ പ്രൊവിൻസിന് കീഴിലുള്ള ഖുർആൻ സ്റ്റഡി സെൻറർ സംഘടിപ്പിച്ച ഖുർആൻ പ്രശ്നോത്തരി മെഗാ ഫൈനലിൽ മാജിദ (ജിദ്ദ സഫ), ഫിദ സലീം (യാംബു), കെ.വി. ആയിഷ (ജിദ്ദ അസീസിയ) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലുള്ള പഠിതാക്കൾ മത്സരത്തിൽ പങ്കെടുത്തു. ഖുർആനിലെ അൽ ഇസ്റാഅ് അധ്യായത്തെ ആസ്പദമാക്കി നടന്ന മത്സരത്തിൽ 500 ഓളം പേർ രജിസ്റ്റർ ചെയ്തിരുന്നു. ഓൺലൈനിൽ നടത്തിയ ഫൈനലിൽ 29 പേരാണ് മാറ്റുരച്ചത്. അബ്ദുസുബ്ഹാൻ, അജ്മൽ അബ്ദുൽ ഗഫൂർ എന്നിവർ അടങ്ങിയ ടീം ഫൈനൽ മത്സരം നിയന്ത്രിച്ചു.‘തഖ്വയും സ്വബ്റുമാണ് റമദാൻ’ എന്ന തലക്കെട്ടിൽ നടന്ന ഖുർആൻ പ്രശ്നോത്തരിയുടെ സമാപനം തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഫസൽ മുഹമ്മദ് നിർവഹിച്ചു. തനിമ നോർത്ത് സോൺ പ്രസിഡൻറ് റഷീദ് കടവത്തൂർ സ്വാഗതം പറഞ്ഞു. അമൻ അലി സനോജെ ഖിറാഅത്ത് നടത്തി.

