ഇന്ത്യൻ ഹാജിമാർക്ക് യാത്രയയപ്പ് നൽകി തനിമ വളന്റിയർമാർ
text_fieldsഇന്ത്യൻ ഹാജിമാർക്ക് അവരുടെ താമസസ്ഥലത്തെത്തി തനിമ പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു
മക്ക: ഇന്ത്യയിൽനിന്നുളള അവശേഷിക്കുന്ന മുഴുവൻ ഹാജിമാരും ചൊവ്വാഴ്ച വൈകീട്ടോടെ മക്കയോട് വിടപറഞ്ഞു. മദീനയിലേക്ക് യാത്രയാകുന്ന തീർഥാടകർക്ക് തിങ്കളാഴ്ച രാത്രി ഭക്ഷണം നൽകി തനിമ പ്രവർത്തകർ തങ്ങളുടെ സേവനപ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു. രണ്ടുമാസം നീണ്ട സേവനപ്രവർത്തനങ്ങളാണ് മക്കയിൽ തനിമയുടെ നേതൃത്വത്തിൽ നടന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ മുഴുവൻ ദിവസവും സേവനത്തിനിറങ്ങി.
മക്കയിൽ സേവനം നടത്തിയ തനിമ വളന്റിയർമാർ
ഭക്ഷണവിതരണം, ആരോഗ്യ പരിചരണം, ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കൽ, ഫ്രൈഡേ ഓപറേഷൻ തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് സേവന പ്രവർത്തനങ്ങൾ നിർവഹിച്ചത്. ഭക്ഷണ വിതരണത്തിനായി പ്രത്യേക സംവിധാനങ്ങൾ അസീസിയ കേന്ദ്രീകരിച്ച് ഒരുക്കിയിരുന്നു. കഞ്ഞി ഉൾപ്പെടെ വിവിധ കേരളീയ ഭക്ഷണങ്ങൾ ഹാജിമാർക്ക് നിത്യവും രാത്രികളിൽ വിതരണം നടത്തി. വൃദ്ധരും രോഗികളുമായി തീർഥാടർക്ക് ഭക്ഷണം ഏറെ പ്രയോജനമായി. ജിദ്ദയിൽനിന്നും വിദ്യാർഥികളുൾപ്പെടെയുള്ളവർ സേവനങ്ങൾക്കായി മക്കയിലെത്തി. നോൺ മഹറം കാറ്റഗറിയിൽ എത്തിയവർക്കും തനിമ വനിത
വിങ്ങിന്റെ സേവനപ്രവർത്തനങ്ങൾ ഏറെ ആശ്വാസകരമായി. ഹാജിമാരുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുള്ള ആപ് പുറത്തിറക്കിയതും ഇത്തവണത്തെ പ്രവർത്തനങ്ങളിലെ വേറിട്ട ഒരധ്യായമായി. അബ്ദുൽ ഹകിം, സി.എച്ച്. ബഷീർ, മുനീർ, തമീം, സഫീർ അലി, അബ്ദുസത്താർ, അഫ്സൽ കള്ളിയത്, ഷഫീഖ് പട്ടാമ്പി, ഷാനിബ നജാത്ത്, മുന അനീസ്, റഷീദ നിസാം, ആരിഫ സത്താർ എന്നിവർ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

