തനിമ അധ്യാപക സംഗമം സംഘടിപ്പിച്ചു
text_fields‘തണലാണ് കുടുംബം’ കാമ്പയിന്റെ ഭാഗമായി തനിമ സാംസ്കാരിക വേദി ദമ്മാം ഘടകം
സംഘടിപ്പിച്ച സംഗമത്തിൽ ഷബ്ന അസീസ് സംസാരിക്കുന്നു
ദമ്മാം: അധ്യാപക ജീവിതാനുഭവങ്ങൾ പങ്കുവെച്ച് തനിമ കലാസാംസ്കാരിക വേദിയുടെ അധ്യാപക സംഗമം ശ്രദ്ധേയമായി. ‘തണലാണ് കുടുംബം’ എന്ന കാമ്പയിന്റെ ഭാഗമായി തനിമ ദമ്മാം ഘടകം സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സ്കൂളുകളിൽനിന്നായി 40ഓളം പേർ പങ്കെടുത്തു. പരസ്പരാശ്രയത്വം അനിവാര്യമായ ജൈവിക ഘടനയാണ് മനുഷ്യന്റേതെന്നും
അതിനാൽ കുടുംബം നിലനിൽക്കേണ്ടത് മനുഷ്യവംശം തന്നെ നിലനിൽക്കാൻ ആവശ്യമാണെന്ന് വിഷയാവതരണത്തിൽ അറ്റ്ലസ് സ്കൂൾ അക്കാദമിക് കൺസൾട്ടൻറും തനിമ വനിതാ പ്രതിനിധിയുമായ ഷബ്ന അസീസ് അഭിപ്രായപ്പെട്ടു. ലിബറൽ-വ്യക്തിവാദ ചിന്തകളുടെ സ്വാധീനത്താൽ വഴിതെറ്റി, ജീവിതശൈലി മാറുന്ന വിദ്യാർഥികളെക്കുറിച്ചുള്ള ആശങ്കളും അനുഭവങ്ങളും തുടർന്നുള്ള ചർച്ചയിൽ അധ്യാപകർ പങ്കുവെച്ചു.
കുടുംബം ദൈവത്തിന്റെ ദാനമാണെന്നും അതിന്റെ മൂല്യവൽക്കരണത്തിൽ അധ്യാപകർക്ക് മുഖ്യ പങ്കുവഹിക്കാൻ കഴിയുമെന്ന് സമാപന പ്രസംഗത്തിൽ തനിമ കേന്ദ്ര സമിതിയംഗം കെ.എം. ബഷീർ ഓർമിപ്പിച്ചു. മുഹ്സിന, നൗഫല എന്നിവർ ഗാനങ്ങളാലപിച്ചു. സിനാൻ, സമീർ ബാബു, മുഹമ്മദ് കോയ, ലിയാഖത് സഅദ ഹനീഫ്, സിനി അബ്ദുറഹീം എന്നിവർ സംബന്ധിച്ചു. നൈസി സജാദ് അവതാരകയായിരുന്നു. അബ്ദുൽ ഗഫൂർ ഖിറാഅത്ത് നടത്തി. സഫ്വ സ്വാഗതവും കാമ്പയിൻ കൺവീനർ ഫൈസൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

