തനിമ റിയാദ് സനാഇയ്യ ഏരിയ ഇഫ്താർ
text_fieldsതനിമ റിയാദ് സനാഇയ്യ ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റഹ്മത്ത് തിരുത്തിയാട് റമദാൻ സന്ദേശം നൽകുന്നു
റിയാദ്: സമൂഹത്തിന്റെ വിവിധ തുറകളിലെ വ്യക്തികളെ പങ്കെടുപ്പിച്ച് തനിമ കലാസാംസ്കാരിക വേദി സനാഇയ്യ ഏരിയ സൗഹൃദ ഇഫ്താർ സംഗമത്തിൽ തനിമ പ്രവർത്തക സമിതിയംഗം റഹ്മത്ത് തിരുത്തിയാട് റമദാൻ സന്ദേശം നൽകി. ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂൾ ജനറൽ മാനേജർ ഷാജഹാൻ സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന തനിമ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ബഷീർ രാമപുരത്തിന് ഓർമഫലകം സമ്മാനിച്ചു. ബഷീർ രാമപുരം മറുപടി പ്രസംഗം നടത്തി. തനിമ സോണൽ പ്രസിഡന്റ് തൗഫീഖ് റഹ്മാൻ, ഏരിയ പ്രസിഡന്റ് റിഷാദ് എളമരം സംബന്ധിച്ചു. അഷ്റഫ് കൊടിഞ്ഞി സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

