തനിമ ജുബൈൽ കുടുംബ സംഗമം
text_fieldsജുബൈൽ: വിവിധ പരിപാടികളോടെ തനിമ ജുബൈൽ കുടുംബ സംഗമം നടത്തി. 'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം' എന്ന തലക്കെട്ടിലായിരുന്നു പരിപാടി. ആയിഷ നജയും ഹംസ റയാനും ചേർന്ന് ഖുർആൻ പാരായണവും തർജമയും അവതരിപ്പിച്ചു. റഹ്മത്തുന്നിസ നൂർജഹാൻ അണിയിച്ചൊരുക്കിയ സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു. 'മുഹമ്മദ് നബി, സത്യത്തിന്റെ പ്രകാശം' എന്ന വിഷയത്തിൽ ബഷീർ കണ്ണൂർ സംസാരിച്ചു. കാരുണ്യത്തിന്റെ നിറകുടമായിരുന്ന മുഹമ്മദ് നബി ലോകത്തിന് നേർ വഴി കാണിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സദസ്സ്
അമീൻ ചൂനൂർ (പ്രവാചകനോടുള്ള യഥാർഥ സ്നേഹം), ഷഹീൻ ശിഹാബ് (മുഹമ്മദ് നബി നീതിയുടെ കാവലാൾ) എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഡോ.ആയിഷ അൻവർ 'സത്യവിശ്വാസികളുടെ മാതാക്കൾ' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പാനൽ ചർച്ചയും ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു.
പ്രവാചക ജീവിതത്തിലെ വിവിധ സംഭവങ്ങൾ കോർത്തിണക്കി നിയാസ് അബ്ദുല്ല 'ദി ഡിവൈൻ മെസഞ്ചർ: വൺ മെസേജ്, മെനി വോയ്സസ്' എന്ന പേരിൽ വിഡിയോ പ്രദർശിപ്പിച്ചു. ഫാത്തിമ മനാൽ ജാസിമും സംഘവും അതരിപ്പിച്ച സംഘഗാനം പരിപാടിക്ക് മിഴിവേകി. ഓൺലൈൻ പ്രശ്നോത്തരിയും ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉയർന്ന നേട്ടം കരസ്ഥമാക്കിയവരെ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.
ആക്ടിങ് സോണൽ പ്രസിഡന്റ് മുഹമ്മദലി തളിക്കുളം അധ്യക്ഷത വഹിച്ചു. സോണൽ സെക്രെട്ടറി നാസർ ഓച്ചിറ ഉപസംഹാരം നടത്തി. വനിത പ്രസിഡന്റ് സമീന മലൂക്, ഡോ. ജൗഷീദ്, അബ്ദുല്ല സയീദ് എന്നിവർ സന്നിഹിതരായിരുന്നു. റയ്യാൻ മൂസ, മഹർ സൈഫ് എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റർമാർ ആയിരുന്നു. അൻവർ കരണത്ത്, ഫിദ നസീഫ, ഷറഫ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

