തനിമ ജിദ്ദ ‘തംഹീദുൽ മർഅ’ ദ്വിവർഷ ഇസ്ലാമിക കോഴ്സ് ആരംഭിച്ചു
text_fields‘തംഹീദുൽ മർഅ’ ദ്വിവർഷ ഇസ്ലാമിക കോഴ്സിെൻറ ഉദ്ഘാടനം എൻ.എ. ആമിന നിർവഹിക്കുന്നു
ജിദ്ദ: വ്യത്യസ്ത കാരണങ്ങളാൽ അടിസ്ഥാന മതവിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയ സ്ത്രീകൾക്കായി മതപഠനത്തിന് അവസരമൊരുക്കുന്ന തംഹീദുൽ മർഅ:ദ്വിവർഷ ഇസ്ലാമിക കോഴ്സ് തനിമ ജിദ്ദ സൗത്ത് സോൺ വനിത വിഭാഗം ആരംഭിച്ചു. ഓൺലൈനായി തുടങ്ങിയ ഈ കോഴ്സിെൻറ ഉദ്ഘാടനം ‘തംഹീദുൽ മർഅ കേരള’ സംസ്ഥാന കോഓഡിനേറ്റർ എൻ.എ. ആമിന നിർവഹിച്ചു. ഖുർആൻ സ്റ്റഡി സെന്റർ കേരള സംസ്ഥാന കോഓഡിനേറ്റർ റുക്സാന മൂസ ആശംസയർപ്പിച്ചു. തനിമ ജിദ്ദ സൗത്ത് സോൺ വനിത വിഭാഗം പ്രസിഡന്റ് മുഹ്സിന നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സാബിറ നൗഷാദ് സ്വാഗതവും തംഹീദുൽ മർഅ കോഓഡിനേറ്റര്‍ റീന മുഷ്താഖ് നന്ദിയും പറഞ്ഞു. ജുന ഖലീല്‍ ഖിറാഅത്ത് നടത്തി. റിദ ഫാത്തിമ ഗാനമാലപിച്ചു.
പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ വ്യവസ്ഥാപിതമായ സിലബസോടു കൂടിയ കോഴ്സിൽ ആനുകാലിക വിഷയങ്ങളിൽ പണ്ഡിതോചിതമായ ചർച്ചകൾ സംശയ നിവാരണം തുടങ്ങിയവ കോഴ്സിെൻറ പ്രത്യേകതകളാണ്. ഖുര്‍ആന്‍ പഠനം, ഹദീസ്, ചരിത്രം, കർമശാസ്ത്രം, പ്രാർഥനകള്‍ എന്നിവ സിലബസിെൻറ ഭാഗമാണ്. വീട്ടിലിരുന്ന് തന്നെ പഠനം നടത്തുന്നതിനുള്ള സൗകര്യമാണ് ഓണ്‍ലൈനിലൂടെ ഒരുക്കിയിരിക്കുന്നത്. രണ്ട് വർഷം വിജയകരമായി പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു. കോഴ്സില്‍ ചേരാൻ താൽപര്യമുള്ളവർക്ക് തംഹീദുൽ മർഅ കോഓഡിനേറ്ററുമായി (0551672165) ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

